ഹൈദരാബാദ്:മുന്‍ കാമുകന്‍ തന്നെ അതിക്രൂരമായി ആക്രമിച്ചെന്ന ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി തമിഴ് നടി അനിഖ വിജയ് വിക്രമന്‍. മുന്‍ കാമുകന്‍ അനൂപ് പിള്ള തന്നെ തല്ലിച്ചതച്ച ചിത്രങ്ങള്‍ അടക്കം പങ്കുവച്ച് കൊണ്ട് ഇന്‍സ്‌റ്റഗ്രാം പോസ്‌റ്റിലൂടെയായിരുന്നു അനിഖയുടെ വെളിപ്പെടുത്തല്‍.
അനൂപ് പിള്ള മര്‍ദിച്ച് പരിക്കേല്‍പ്പിച്ച അനിഖയുടെ ശരീരത്തിനേറ്റ മര്‍ദനത്തിന്‍റെയും മുറിപ്പാടുകളുടെയും ഒരു കൂട്ടം ചിത്രങ്ങള്‍ നടി തന്‍റെ ഇന്‍സ്‌റ്റഗ്രാമില്‍ പങ്കുവച്ചിട്ടുണ്ട്. അനിഖയുടെ ഈ ചിത്രങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.
'അനൂപുമായുള്ള എല്ലാ സംഭവങ്ങളും ഉപേക്ഷിച്ചും എനിക്ക് ഭീഷണി കോളുകള്‍ വരുന്നുണ്ട്. എന്നെയും എന്‍റെ കുടുംബത്തെയും തുടര്‍ച്ചയായി തരംതാഴ്‌ത്തുകയാണ്. മുന്‍ കാമുകന്‍ എന്നെ ആക്രമിക്കുന്നതിന് മുമ്പ്, ഞാന്‍ ക്ലിക്ക് ചെയ്‌ത എന്‍റെ ചിത്രം എടുക്കുമ്പോള്‍ വളരെ ആവേശഭരിതയായിരുന്നു ഞാന്‍. പഴയതാണെങ്കിലും എന്‍റെ ഹെയര്‍ സ്‌റ്റൈല്‍ കാണിക്കാന്‍ ഞാന്‍ വളരെ ആവേശഭരിതയായിരുന്നു. ഈ ആഴ്‌ച മുതല്‍ ഞാന്‍ ചിത്രങ്ങള്‍ പോസ്‌റ്റ് ചെയ്യാന്‍ തുടങ്ങും. എനിക്ക് ഇന്‍സ്‌റ്റ നഷ്‌ടമായി'- ഇപ്രകാരം കുറിച്ച് കൊണ്ടാണ് അനിഖ തന്‍റെ പരിക്കേറ്റ ചിത്രങ്ങള്‍ പങ്കുവച്ചത്. ഇതേകുറിച്ചുള്ള പോസ്‌റ്റുകള്‍ അനിഖ ഇന്‍സ്‌റ്റഗ്രാം സ്‌റ്റോറിയായും പങ്കുവച്ചിട്ടുണ്ട്.
അനിഖയുടെ ഈ കുറിപ്പ് തമിഴ് സിനിമ ലോകത്തെയും നടിയുടെ ആരാധകരെയും ഒന്നടങ്കം ഞെട്ടിച്ചിരിക്കുകയാണ്. അനിഖ പോസ്‌റ്റ് ചെയ്‌ത ചിത്രങ്ങളില്‍, നടിയുടെ കണ്ണുകള്‍ക്ക് ചുറ്റും രക്തം കട്ടപിടിച്ചതും ചതഞ്ഞ മുഖവും കാണാം. നേരത്തെ മുന്‍ കാമുകന് മാപ്പു നല്‍കിയ സമയത്ത് അയാളുമായുള്ള സ്‌ക്രീന്‍ ഷോട്ടുകളും നടി പങ്കുവച്ചു.