ചെന്നൈ: തമിഴ് നടന്‍ ചിമ്പുവിന്‍റെ അച്ഛന്‍ സഞ്ചരിച്ചിരുന്ന വാഹനമിടിച്ച് വയോധികന്‍ മരിച്ചു. ചെന്നൈയില്‍ തെരുവോരത്ത് കഴിഞ്ഞിരുന്ന വയോധികനാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്‌തു.
മാര്‍ച്ച് 18ന് രാത്രി നടന്ന അപകടത്തിന്‍റെ സിസിടിവി ദൃശ്യം കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. ഇളങ്കോ സാലൈ പോയസ് റോഡിലെ വളവ് മുറിച്ചുകടക്കാന്‍ ശ്രമിക്കുകയായിരുന്നു വയോധികന്‍. ഇതിനിടെ വാഹനം വയോധികന്‍റെ ദേഹത്തുകൂടി കയറിയിറങ്ങുകയായിരുന്നു.
ചിമ്പുവിന്‍റെ അച്ഛനും നടനും സംവിധായകനുമായി ടി രാജേന്ദർ സഞ്ചരിച്ചിരുന്ന വാഹനമാണ് വയോധികനെ ഇടിച്ചത്. ചിമ്പുവിന്‍റെ പേരിലാണ് വാഹനത്തിന്‍റെ രജിസ്‌ട്രേഷന്‍. അപകടം നടന്ന സമയത്ത് രാജേന്ദറിന്‍റെ ഡ്രൈവർ സെല്‍വമാണ് വാഹനമോടിച്ചത്.