ഹൈദരാബാദ്: അഫ്‌ഗാനിസ്ഥാനില്‍ താലിബാന്‍ ഭരണം പിടിച്ചെടുത്തത് പാകിസ്ഥാന് ഗുണം ചെയ്യുമെന്ന് എഐഎംഐഎം നേതാവ് അസദുദ്ദീന്‍ ഉവൈസി. പാകിസ്ഥാന്‍റെ ചാര ഏജന്‍സിയായ ഇന്‍റര്‍-സര്‍വീസസ് ഇന്‍റലിജന്‍സാണ് (ഐഎസ്ഐ) താലിബാനെ നിയന്ത്രിക്കുന്നത്. അല്‍-ഖ്വയ്‌ദയും ഡായിഷും അഫ്‌ഗാനിസ്ഥാനില്‍ എത്തിയിട്ടുണ്ടെന്ന് വിദഗ്‌ധര്‍ പറയുന്നുണ്ടെന്നും ഒവൈസി ചൂണ്ടികാട്ടി.
ജയിഷെ മുഹമ്മദ് ഇപ്പോള്‍ അഫ്‌ഗാനിസ്ഥാനിലെ ഹെല്‍മന്ദിലുണ്ട്. ഐഎസ്ഐയാണ് താലിബാനെ നിയന്ത്രിക്കുന്നത്. ഐഎസ്ഐ താലിബാന്‍റെ ശത്രുവാണെന്നും താലിബാനെ പാവയായി ഉപയോഗിക്കുകയാണെന്നും ഉവൈസി പറഞ്ഞു. താലിബാന്‍ നിയന്ത്രണം ഏറ്റെടുത്ത് ചൈനയ്ക്കും ഗുണകരമായെന്നും ഉവൈസി കൂട്ടിച്ചേര്‍ത്തു.
ഇന്ത്യയില്‍ അഞ്ച് വയസില്‍ താഴെയുള്ള പെണ്‍കുട്ടികളില്‍ ഒമ്പതിലൊരാള്‍ മരണപ്പെടുന്നുവെന്നാണ് റിപ്പോര്‍ട്ട്. സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങളും കുറ്റകൃത്യങ്ങളും ഇവിടെയുമുണ്ട്. എന്നാല്‍ കേന്ദ്രത്തിന് അഫ്‌ഗാനിസ്ഥാനിലെ സ്ത്രീകളുടെ അവസ്ഥയെ കുറിച്ച് മാത്രമാണ് ഉത്കണ്ഠ. ഇവിടെയും ഇതു തന്നെയല്ലെ നടക്കുന്നതെന്നും ഉവൈസി ചോദിച്ചു.
അഫ്‌ഗാനിസ്ഥാന്‍റെ പൂര്‍ണ നിയന്ത്രണം താലിബാന്‍റെ കയ്യിലാകുന്നതിന് മുന്‍പ് തന്നെ ഇന്ത്യ താലിബാനുമായി തുറന്ന ചര്‍ച്ച നടത്തേണ്ടതായിരുന്നു. ഇപ്പോള്‍ മുഴുവന്‍ നിയന്ത്രണവും താലിബാന്‍റെ കൈവശമാണ്. നമുക്ക് യാതൊരു തരത്തിലുള്ള വിനിമയമോ ചര്‍ച്ചയോ അവരുമായില്ല. താലിബാനുമായി ചര്‍ച്ച നടത്തേണ്ടതായിരുന്നുവെന്ന് അന്താരാഷ്ട്ര വിദഗ്ധരും സുരക്ഷ വിദഗ്ധരും പറയുന്നു. കഴിഞ്ഞ 7 വര്‍ഷത്തിനിടെ അവിടെ എന്താണ് നടക്കുന്നതെന്ന് കേന്ദ്ര സര്‍ക്കാര്‍ തിരിച്ചറിഞ്ഞില്ലെന്നും ഉവൈസി കുറ്റപ്പെടുത്തി.
Also read: അഫ്‌ഗാനില്‍ വനിത മാധ്യമപ്രവര്‍ത്തകര്‍ക്ക് വിലക്കേര്‍പ്പെടുത്തി താലിബാന്‍