ന്യൂഡൽഹി : അഫ്‌ഗാനില്‍ അകപ്പെട്ട ഹിന്ദുക്കളും സിഖുകാരും ഉൾപ്പെടെയുള്ള ന്യൂനപക്ഷങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിന് കാബൂളിലെ ഗുരുദ്വാര കമ്മിറ്റി പ്രസിഡന്‍റുമായി ബന്ധപ്പെടുന്നുണ്ടെന്ന് ഡൽഹി സിഖ് ഗുരുദ്വാര മാനേജ്മെന്‍റ് കമ്മിറ്റി (ഡി.എസ്.ജി.എം.സി) തലവന്‍ മഞ്ജീന്ദർ സിങ് സിർസ.
ഗസ്‌നിയിലും ജലാലാബാദിലും താമസിക്കുന്ന 320 ലധികം പേര്‍ (50 ഹിന്ദുക്കളും 270 സിഖുകാരും) കാബൂളിലെ കാർട്ടെ പർവാൻ ഗുരുദ്വാരയിൽ അഭയം പ്രാപിച്ചിട്ടുണ്ട്.
താലിബാൻ നേതാക്കൾ അവരെ കാണുകയും അവരുടെ സുരക്ഷ ഉറപ്പുനൽകുകയും ചെയ്തു. അഫ്‌ഗാനിസ്ഥാനിൽ രാഷ്ട്രീയവും സൈനികവുമായ മാറ്റങ്ങൾ സംഭവിക്കുമ്പോഴും ഹിന്ദുക്കൾക്കും സിഖുകാർക്കും സുരക്ഷിതവുമായ ജീവിതം നയിക്കാൻ കഴിയും. ഇതാണ് താന്‍ പ്രതീക്ഷിക്കുന്നതെന്നും മഞ്ജീന്ദർ സിങ് പറഞ്ഞു.