ആഗ്ര (ഉത്തർ പ്രദേശ്): പ്രശസ്‌തമായ താജ് മഹോത്സവത്തിന്‍റെ തീയതി പ്രഖ്യാപിച്ചു. ഫെബ്രുവരി 20ന് പരിപാടി ആരംഭിക്കുമെന്ന് ഉത്തർ പ്രദേശ് ടൂറിസം ഡിപ്പാർട്ട്മെന്‍റ് ജോയിന്‍റ് ഡയറക്ടർ അവിനാശ് ചന്ദ്ര അറിയിച്ചു. 18 - 19 നൂറ്റാണ്ടുകളിൽ ഉത്തർ പ്രദേശിൽ നിലനിന്നിരുന്ന പഴയ മുഗൾ കാലഘട്ടത്തിലെ നവാബി ശൈലിയിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് ആഗ്രയിലെ ശിൽപ്ഗ്രാമിൽ 10 ദിവസം നീളുന്ന ഉത്സവ പരിപാടിയാണ് താജ് മഹോത്സവ്.
പ്രശസ്‌തമായ താജ് മഹോത്സവ് ഫെബ്രുവരി 20ന് ആരംഭിക്കും - Mini India
ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കരകൗശലവിദഗ്‌ദർ - കലാകാരന്മാർ എന്നിവർ കലാസൃഷ്ടികൾ പ്രദർശിപ്പിക്കും. പ്രദർശനം പത്ത് ദിവസം നീണ്ടുനിൽക്കും
Taj Mahotsav 2023
പരിപാടി ആദ്യം തീരുമാനിച്ചിരുന്നത് ഫെബ്രുവരി 18ന് ആയിരുന്നു. ഛത്രപതി ശിവജിയുടെ ജന്മവാർഷിക ആഘോഷങ്ങളും തദ്ദേശ സ്ഥാപനങ്ങളിൽ ജി-20 മീറ്റിങ്ങുകൾ നടക്കുന്ന സാഹചര്യവും പരിഗണിച്ചാണ് പുതിയ തീയതിയിലേക്ക് പരിപാടി മാറ്റിയത്.
ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 400 ഓളം കരകൗശല വിദഗ്‌ധർ - കലാകാരന്മാർ അവരുടെ കലാസൃഷ്ടികൾ പ്രദർശിപ്പിക്കുന്ന പരിപാടി നടക്കുന്ന ശിൽപ്ഗ്രാമിനെ മിനി ഇന്ത്യ എന്നാണ് വിശേഷിപ്പിക്കുന്നത്. പ്രദർശന നഗരിയിലേക്ക് ഒരാൾക്ക് 50 രൂപയാണ് പ്രവേശന ഫീസ്.