സുരക്ഷ പരിശോധനയ്ക്ക് ശേഷം താജ്‌മഹൽ തുറന്നു - താജ്‌മഹൽ പൂട്ടി
![സുരക്ഷ പരിശോധനയ്ക്ക് ശേഷം താജ്‌മഹൽ തുറന്നു Taj Mahal shut after bomb hoax ബോംബ് ഭീഷണി; താജ്‌മഹൽ പൂട്ടി താജ്‌മഹൽ പൂട്ടി Bomb hoax](https://etvbharatimages.akamaized.net/etvbharat/prod-images/768-512-10863780-thumbnail-3x2-aa.jpg)
10:48 March 04
താജ്മഹലിൽ സുരക്ഷാ ഉദ്യോഗസ്ഥർ പരിശോധന നടത്തി. സംശയാസ്പദമായ തരത്തിൽ ഒന്നും കണ്ടെത്തിയിട്ടില്ലെന്ന് അധികൃതർ അറിയിച്ചു.
ആഗ്ര: ബോംബ് വെച്ചെന്ന അജ്ഞാത ഫോൺ സന്ദേശത്തെ തുടർന്ന് താൽകാലികമായി അടച്ച താജ് മഹൽ സുരക്ഷാ പരിശോധനയ്ക്ക് ശേഷം സന്ദർശകർക്കായി തുറന്നു കൊടുത്തു. അജ്ഞാതനെ കണ്ടെത്തിയതായും ഇയാളെ ചോദ്യം ചെയ്ത് വരികയാണെന്നും ആഗ്ര പൊലീസ് അറിയിച്ചു.
രാവിലെ 9 മണിയോടെയാണ് അജ്ഞാത വ്യക്തി ഉത്തർപ്രദേശ് പൊലീസിന്‍റെ 112 എമർജൻസി റെസ്പോൺസ് നമ്പറിലേക്ക് വിളിക്കുകയും താജ് മഹലിനുള്ളിൽ ബോംബ് വെച്ചിട്ടുണ്ടെന്നും പറയുകയും ചെയ്തത്. ഇതേതുടർന്നാണ് താജ്മഹൽ അടച്ചുപൂട്ടാൻ പൊലീസ് നിർദേശം നൽകിയത്.