തിരുവണ്ണാമലൈ:വധുവും വരനും മെഡിക്കല്‍ രംഗത്തുള്ളവര്‍, വിവാഹം സെപ്തംബര്‍ അഞ്ചിന്, ക്ഷണക്കത്ത് അടിച്ചതാകട്ടെ ഗുളികയുടെ സ്ട്രിപ്പ് മാതൃകയിലും. തിരുവണ്ണാമലൈ ജില്ലക്കാരന്‍ ഏഴിലരശന്‍റെയും വില്ലുപുരം ജില്ലക്കാരി വസന്തകുമാരിയുടെയും ക്ഷണക്കത്താണ് വൈറലായത്. അതേസമയം ഇങ്ങനെ ഒരു വിവാഹം നടക്കുന്നുണ്ടോ എന്ന കാര്യത്തില്‍ ഇതുവരെ വ്യക്തത വന്നിട്ടില്ല. എന്നാല്‍ ക്ഷണക്കത്ത് ഇന്‍റര്‍നെറ്റില്‍ വൈറലാണ്. ലക്ഷകണക്കിന് പേരാണ് ഇരുവരുടെയും കല്യാണക്കത്ത് ഷെയര്‍ ചെയ്യുന്നത്.
ഏഴിലരശന്‍ ഫാര്‍മസിസ്റ്റായും, വസന്തകുമാരി നഴ്‌സായും ജോലി ചെയ്യുകയാണെന്നാണ് ലഭിക്കുന്ന വിവരം. വിവാഹ ക്ഷണക്കത്തുകള്‍ പാസ്‌പോർട്ട്, റേഷൻ കാർഡ് അടക്കമുള്ള മാതൃകകളില്‍ അടിക്കുന്നത് അടുത്തിടെ വൈറലായിരുന്നു. ടാബ്‌ലെറ്റിന്‍റെ വിശദാംശങ്ങൾ ഉള്ളിടത്ത് എഴിലരശന്‍റെയും വസന്തകുമാരിയുടെയും വിദ്യാഭ്യാസ വിവരങ്ങളും രക്ഷകര്‍ത്താക്കളുടെ വിലാസവും ഉൾപ്പെടുത്തിയിട്ടുണ്ട്.