സത്താറ:മഹാരാഷ്‌ട്രയിൽ നടന്ന പതിനൊന്നാമത് സത്താറ ഹിൽ ഹാഫ് മാരത്തണിൽ പങ്കെടുക്കുന്നതിനിടെ ഹൃദയാഘാതത്തെ തുടർന്ന് ദേശീയ ടേബിൾ ടെന്നിസ് താരത്തിന് ദാരുണാന്ത്യം. കോലാപൂർ സ്വദേശിയായ രാജ് പട്ടേൽ (32) ആണ് മരിച്ചത്. ഉടൻ തന്നെ ഇയാളെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മാരത്തണിനിടെ ഹൃദയാഘാതം; ദേശീയ ടേബിൾ ടെന്നിസ് താരത്തിന് ദാരുണാന്ത്യം - രാജ് പട്ടേൽ
കോലാപൂർ സ്വദേശിയായ രാജ് പട്ടേൽ ആണ് പതിനൊന്നാമത് സത്താറ ഹിൽ ഹാഫ് മാരത്തണിൽ പങ്കെടുക്കുന്നതിനിടെ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചത്
ഇന്ന് (18.09.2022) രാവിലെയായിരുന്നു സംഭവം. മത്സരത്തിനിടെ രാജ് പട്ടേൽ ഹൃദയാഘാതമുണ്ടാവുകയും കുഴഞ്ഞു വീഴുകയുമായിരുന്നു. അതേസമയം മാരത്തണിനിടെ മൂന്ന് മത്സരാർഥികൾക്ക് കൂടി പരിക്കേറ്റിരുന്നു. ഇവരേയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.
സത്താറയിൽ വർഷം തോറും നടക്കുന്ന അൾട്രാ ഹാഫ് മാരത്തണാണ് സത്താറ ഹിൽ ഹാഫ് മാരത്തൺ. ഏഴായിരത്തോളം പേരാണ് ഓരോ വർഷവും മാരത്തോണിൽ പങ്കെടുക്കുന്നത്. ഏറ്റവുമധികം ആളുകൾ പങ്കെടുക്കുന്ന മൗണ്ടൻ റണ്‍ എന്ന ഗിന്നസ് വേൾഡ് റെക്കോഡും സത്താറ ഹിൽ ഹാഫ് മാരത്തണ്‍ സ്വന്തമാക്കിയിട്ടുണ്ട്.