പട്‌ന: ബിഹാറിലെയും ജാർഖണ്ഡിലെയും നക്സലുകൾക്ക് തോക്കുകളും സ്‌ഫോടകവസ്തുക്കളും വിതരണം ചെയ്ത സംഘം അറസ്റ്റിൽ. പ്രത്യേക ടാസ്‌ക് ഫോഴ്‌സാണ് അഞ്ച് പേരുടെ സംഘത്തെ അറസ്റ്റ് ചെയ്തത്.
നക്സലുകൾക്ക് തോക്കുകളും സ്‌ഫോടകവസ്തുക്കളും വിതരണം ചെയ്ത സംഘം അറസ്റ്റിൽ - നക്സലുകൾക്ക് തോക്കുകളും സ്‌ഫോടകവസ്തുക്കളും വിതരണം ചെയ്ത സംഘം അറസ്റ്റിൽ
വാഹനങ്ങളുടെ സർവ്വീസ് സെന്‍ററിന്‍റെ മറവിൽ ബിഹാറിലെയും ജാർഖണ്ഡിലെയും നക്സലൈറ്റുകൾക്ക് തോക്കുകളും സ്‌ഫോടകവസ്തുക്കളും വിതരണം ചെയ്യുകയായിരുന്ന സംഘമാണ് അറസ്റ്റിലായത്.
വിവരങ്ങളുടെ അടിസ്ഥാനത്തിൽ ദാനാപൂരിലെ വാഹനങ്ങളുടെ സർവ്വീസ് സെന്‍ററിൽ പ്രത്യേക ടാസ്‌ക് ഫോഴ്‌സ് നടത്തിയ റെയ്ഡിൽ സ്ഫോടകവസ്തുക്കൾ കണ്ടെടുത്തു. നാല് ഡിറ്റണേറ്ററുകൾ, ലിവർ ഹാൻഡ് ഗ്രനേഡുകൾ, രണ്ട് സുരക്ഷാ ഫ്യൂസുകൾ, രണ്ട് ഹാൻഡ് ഗ്രനേഡുകൾ, മൂന്ന് റോക്കറ്റ് ലോഞ്ചർ, മാപ്പുകൾ എന്നിവ കണ്ടെടുത്തവയിൽ ഉൾപ്പെടുന്നു.
മുഹമ്മദ് ബറുദ്ദീൻ, രാകേഷ് സിങ്, ഗൗതം സിങ്, പരശുറാം സിങ്, സഞ്ജയ് സിങ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. സർവ്വീസ് സെന്‍ററിന്‍റെ മറവിൽ ബിഹാറിലെയും ജാർഖണ്ഡിലെയും നക്സലൈറ്റുകൾക്ക് തോക്കുകളും സ്‌ഫോടകവസ്തുക്കളും വിതരണം ചെയ്യുകയായിരുന്നു ഇവർ.