കേരളം

kerala

ETV Bharat / bharat

ശ്യാമ പ്രസാദ് മുഖർജി ദേശീയതയുടെ വക്താവ്: ജെ പി നദ്ദ - ബിജെപി ദേശീയ പ്രസിഡന്‍റ് ജെ പി നദ്ദ.

ശ്യാമ പ്രസാദ് മുഖർജിയുടെ ഓർമ്മദിനത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുക്കുകയായിരുന്നു ബിജെപി ദേശീയ പ്രസിഡന്‍റ് ജെ പി നദ്ദ.

Syama Prasad Mookerjee launched a movement to abolish Article 370  Article 35A: Nadda  ശ്യാമ പ്രസാദ് മുഖർജി ദേശീയതയുടെ വക്താവ്: ജെ പി നദ്ദ  ബിജെപി ദേശീയ പ്രസിഡന്‍റ് ജെ പി നദ്ദ.  ശ്യാമ പ്രസാദ് മുഖർജി
ശ്യാമ പ്രസാദ് മുഖർജി ദേശീയതയുടെ വക്താവ്: ജെ പി നദ്ദ

By

Published : Jun 23, 2021, 3:09 PM IST

ന്യൂഡൽഹി:ശ്യാമ പ്രസാദ് മുഖർജി ദേശീയതയുടെ വക്താവെന്ന് ബിജെപി ദേശീയ പ്രസിഡന്‍റ് ജെ പി നദ്ദ. ആർട്ടിക്കിൾ 370, ആർട്ടിക്കിൾ 35 എ എന്നിവക്കെതിരെ അദ്ദേഹം പോരാടി. ഐക്യം, സമഗ്രത, കശ്മീരിന്‍റെ സംരക്ഷണം എന്നിവയ്ക്കായി നിലകൊണ്ട വലിയ വ്യക്തിത്വമാണ് അദ്ദേഹമെന്നും നദ്ദ പറഞ്ഞു. ശ്യാമ പ്രസാദ് മുഖർജിയുടെ ഓർമ്മദിനത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.

Also read: തമിഴ്‌നാട്ടിൽ സ്വകാര്യ ഫാക്‌ടറിയുടെ സമീപത്ത് നിന്ന് ബോംബ് കണ്ടെടുത്തു

2019 ഓഗസ്റ്റിനാണ് ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകുന്ന ആർട്ടിക്കിൾ 370 കേന്ദ്രം റദ്ദാക്കിയത്. ഇതോടെ ജമ്മു കശ്മീർ പുനസംഘടന നിയമപ്രകാരം കേന്ദ്ര ഭരണ പ്രദേശങ്ങളായ ജമ്മുവും കശ്മീരും രൂപം കൊണ്ടു. സമൂഹത്തോടുള്ള ഉത്തരവാദിത്തങ്ങൾ വളരെ ഭംഗിയായി നിർവഹിക്കുന്ന ഒരു പാർട്ടിയാണ് ബിജെപി. സമൂഹത്തെ സേവിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഞങ്ങൾ പ്രവർത്തിക്കുന്നതെന്നും നദ്ദ കൂട്ടിച്ചേർത്തു.

രാഷ്ട്രീയ പ്രവർത്തനങ്ങൾക്ക് പുറമെ സമൂഹത്തോടും പരിസ്ഥിതിയോടും ഉള്ള ഉത്തരവാദിത്തം പാർട്ടി മനസിലാക്കുന്നുവെന്നും അത്തരം പ്രവർത്തനങ്ങളിൽ പങ്കാളികളാകാൻ തൊഴിലാളികളെ പ്രോത്സാഹിപ്പിക്കുന്നുവെന്നും ബിജെപി ദേശീയ പ്രസിഡന്‍റ് പറഞ്ഞു.

മുഖർജിയുടെ ഓർമ്മദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും അദ്ദേഹത്തെ അനുസ്മരിച്ചു. ദേശീയ ഏകീകരണത്തിനായുള്ള നേതാവിന്‍റെ ശ്രമങ്ങൾ ഒരിക്കലും മറക്കില്ലെന്ന് മോദി ട്വിറ്ററിൽ കുറിച്ചു.

ABOUT THE AUTHOR

...view details