കേരളം

kerala

ETV Bharat / bharat

'വിദ്വേഷത്തിന്‍റെ ബുൾഡോസറുകൾ ഓഫ്‌ ചെയ്യൂ, കൽക്കരി ക്ഷാമം പരിഹരിക്കൂ' ; കേന്ദ്രത്തിനെതിരെ രാഹുൽ ഗാന്ധി - ബുൾഡോസർ രാഷ്‌ട്രീയം

രാജ്യത്ത് ഇനി എട്ട് ദിവസത്തെ കൽക്കരി മാത്രമേ ശേഷിക്കുന്നുള്ളൂ, ഇത് കൂടുതൽ തൊഴിൽ നഷ്‌ടത്തിലേക്ക് നയിക്കും : രാഹുൽ ഗാന്ധി

Switch off bulldozers of hate Rahul Gandhi to govt  Rahul Gandhi to govt  bulldozers  switch on power plants Rahul Gandhi to govt  കേന്ദ്രത്തിനെതിരെ രാഹുൽ ഗാന്ധി  കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ച് രാഹുൽ ഗാന്ധി  വിദ്വേഷത്തിന്‍റെ ബുൾഡോസറുകൾ ഓഫ്‌ ചെയ്യണമെന്ന് രാഹുൽ ഗാന്ധി  ബുൾഡോസർ രാഷ്‌ട്രീയം  രാജ്യത്ത് കൽക്കരി ക്ഷാമം
വിദ്വേഷത്തിന്‍റെ ബുൾഡോസറുകൾ ഓഫ്‌ ചെയ്‌ത് കൽക്കരി ക്ഷാമം പരിഹരിക്കൂ; കേന്ദ്രത്തിനെതിരെ രാഹുൽ ഗാന്ധി

By

Published : Apr 20, 2022, 3:29 PM IST

ന്യൂഡൽഹി : മധ്യപ്രദേശിലും ഡൽഹിയിലും ബുൾഡോസറുകൾ ഉപയോഗിച്ച് നടത്തുന്ന ആക്രമ സംഭവങ്ങളിൽ കേന്ദ്ര സർക്കാരിനെ കടന്നാക്രമിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധി. വിദ്വേഷത്തിന്‍റെ ബുൾഡോസറുകൾ ഓഫ്‌ ചെയ്യാനും രാജ്യത്തെ കൽക്കരി ക്ഷാമം പരിഹരിച്ച് പവർ പ്ലാന്‍റുകൾ ഓണാക്കാനും പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് രാഹുൽ ഗാന്ധി ട്വിറ്ററിലൂടെ അഭ്യർഥിച്ചു.

എട്ട് വർഷത്തെ വലിയ ചർച്ചയുടെ ഫലമായി ഇന്ത്യയിൽ 8 ദിവസത്തെ കൽക്കരി മാത്രമേ ഇനി ശേഷിക്കുന്നുള്ളൂ. മോദിജി സ്‌തംഭനാവസ്ഥ തുടരുകയാണ്. പവർകട്ട് ചെറുകിട വ്യവസായങ്ങളെ തകർക്കും, കൂടുതൽ തൊഴിൽ നഷ്‌ടത്തിലേക്ക് നയിക്കും. വിദ്വേഷത്തിന്‍റെ ബുൾഡോസറുകൾ ഓഫ് ചെയ്‌ത് പവർ പ്ലാന്‍റുകൾ ഓണാക്കുക - രാഹുൽ ഗാന്ധി കുറിച്ചു.

അതേസമയം ബുൾഡോസർ ഉപയോഗിച്ച് വീടുകൾ മാത്രമല്ല നമ്മുടെ ഭരണഘടനയും തകർക്കപ്പെടുകയാണെന്ന് കോൺഗ്രസ് ട്വിറ്ററിൽ കുറിച്ചു. ഇന്ത്യയിൽ അവശേഷിക്കുന്നത് 8 ദിവസത്തെ കൽക്കരി ശേഖരം മാത്രമാണ്. ബിജെപിയുടെ വിദ്വേഷ രാഷ്‌ട്രീയം കാരണം തെരുവിൽ ആളിക്കത്തുന്ന തീ വീടുകളിലെ അടുപ്പുകളിൽ കത്തില്ല - പാര്‍ട്ടി ട്വീറ്റ് ചെയ്‌തു.

വിലക്കയറ്റം, തൊഴിലില്ലായ്‌മ തുടങ്ങിയ വിഷയങ്ങളിൽ നിന്ന് ജനശ്രദ്ധ തിരിച്ചുവിടാൻ വേണ്ടി മാത്രമാണ് ഇക്കൂട്ടർ ഇത്രയും തരംതാഴ്‌ന്ന പ്രവൃത്തികളില്‍ ഏര്‍പ്പെടുന്നത് - പാര്‍ട്ടി ആരോപിച്ചു.

ABOUT THE AUTHOR

...view details