ബെംഗളൂരു: തങ്ങളുടെ രണ്ട് ലക്ഷത്തോളം വരുന്ന ഭക്ഷണവിതരണ ജീവനക്കാരുടെ കൊവിഡ് വാക്സിനേഷൻ ചെലവുകൾ ഏറ്റെടുക്കുമെന്ന് സ്വിഗ്ഗി. 45നും അതിനുമുകളിലും പ്രായമുള്ളവർക്ക് 2021 ഏപ്രിൽ ഒന്ന് മുതല്‍ രാജ്യവ്യാപകമായി പ്രതിരോധ കുത്തിവെപ്പ് നൽകുമെന്ന കേന്ദ്രസർക്കാർ പ്രഖ്യാപനത്തെ തുടർന്നാണ് സ്വിഗ്ഗി നിലപാട് അറിയിച്ചത്.
രണ്ട് ലക്ഷം ജീവനക്കാരുടെ കൊവിഡ് വാക്സിൻ ചെലവ് ഏറ്റെടുത്ത് സ്വിഗ്ഗി - കൊവിഡ് വാക്സിൻ
ആദ്യ ഘട്ടത്തിൽ 45നും അതിനുമുകളിലും പ്രായമുള്ള സ്വിഗ്ഗിയുടെ 5,500 ഡെലിവറി ജീവനക്കാര്‍ക്ക് വാക്സിനേഷന്‍ ഉറപ്പാക്കും.
![രണ്ട് ലക്ഷം ജീവനക്കാരുടെ കൊവിഡ് വാക്സിൻ ചെലവ് ഏറ്റെടുത്ത് സ്വിഗ്ഗി ജീവനക്കാരുടെ കൊവിഡ് വാക്സിൻ സ്വിഗ്ഗി Swiggy COVID-19 vaccine cover for 2 lakh delivery partners കൊവിഡ് വാക്സിൻ COVID-19 vaccine cover](https://etvbharatimages.akamaized.net/etvbharat/prod-images/768-512-11147803-thumbnail-3x2-swiggy.jpg)
സ്വിഗ്ഗി
ആദ്യ ഘട്ടത്തിൽ 45 വയസ്സിനും അതിനുമുകളിലും പ്രായമുള്ള സ്വിഗ്ഗിയുടെ 5,500 ജീവനക്കാര്‍ക്ക് വാക്സിനേഷൻ ഉറപ്പ് വരുത്തും. അവസാന ഘട്ടം പൂര്‍ത്തിയാകുമ്പോഴേക്കും രണ്ട് ലക്ഷത്തിലധികം പേര്‍ക്ക് വാക്സിന്‍ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി സ്വിഗ്ഗി സിഒഒ വിവേക് സുന്ദർ പറഞ്ഞു.
പ്രതിരോധ കുത്തിവെപ്പിന് മുമ്പായി, ബോധവല്‍ക്കരണ പരിപാടികളിലൂടെ ജീവനക്കാരില്‍ അവബോധം സൃഷ്ടിക്കാനുള്ള നടപടികൾ സ്വീകരിച്ചുവരികയാണെന്നും സ്വിഗ്ഗി പ്രസ്താവനയിൽ അറിയിച്ചു.