കേരളം

kerala

ETV Bharat / bharat

"ഞാന്‍ മരിച്ചാല്‍ നിങ്ങളുടെ കഞ്ഞികുടി മുട്ടും"; തന്‍റെ മരണം ആഗ്രഹിച്ചവര്‍ക്ക്‌ ചുട്ടമറുപടി നല്‍കി സ്വരഭാസ്‌കര്‍ - വിദ്വേഷ പ്രചാരകര്‍ക്കെതിരെ സ്വര

സ്വരഭാസ്‌കറിന്‌ കൊവിഡ്‌ ബാധിച്ചു എന്നറിഞ്ഞതിന്‌ ശേഷമാണ്‌ അവരുടെ മരണം ആഗ്രഹിച്ച്‌ ചിലര്‍ സമൂഹമാധ്യമങ്ങളില്‍ വിദ്വേഷം പ്രകടിപ്പിച്ചത്‌.

swara bhasker react to trawlers  swarabasker gets covid  swarabasker against trawlers  ട്രോളന്‍മാര്‍ക്കെതിരെ സ്വര ഭാസ്‌കര്‍  വിദ്വേഷ പ്രചാരകര്‍ക്കെതിരെ സ്വര  സ്വരഭസ്‌കറിന്‌ കൊവിഡ്‌ വന്നതിന്‌ ശേഷമുള്ള പ്രതികരണങ്ങല്‍
"ഞാന്‍ മരിച്ചാല്‍ നിങ്ങളുടെ കഞ്ഞികുടി മുട്ടും";തന്‍റെ മരണം ആഗ്രഹിച്ചവര്‍ക്ക്‌ ചുട്ടമറുപടി നല്‍കി സ്വരഭാസ്‌കര്‍

By

Published : Jan 8, 2022, 3:13 PM IST

ന്യൂഡല്‍ഹി: വിദ്വേഷ ട്രോളുകള്‍ക്ക്‌ ചുട്ട മറുപടി നല്‍കി പ്രമുഖ ബോളിവുഡ്‌ നടി സ്വരഭാസ്‌കര്‍. കൊവിഡ്‌ ബാധിക്കപ്പെട്ട സ്വരഭാസ്‌കറിന്‍റെ മരണം ആശംസിച്ചുകൊണ്ട്‌ ഒരു വിഭാഗം സമൂഹ മാധ്യമങ്ങളില്‍ പോസ്‌റ്റുകള്‍ ഇട്ടിരുന്നു. ഈ പോസ്‌റ്റുകള്‍ക്കാണ്‌ ചുട്ടമറുപടി.

തനിക്ക്‌ കൊവിഡ്‌ ബാധിച്ച കാര്യം ട്വിറ്ററിലൂടെ സ്വരഭാസ്‌കര്‍ അറിയിച്ചിരുന്നു. തുടര്‍ന്ന്‌ സ്വരയുടെ ആരാധകരും സിനിമപ്രവര്‍ത്തകരുമൊക്കെ പെട്ടെന്ന്‌ സ്വര സുഖം പ്രാപിക്കട്ടെ എന്ന സന്ദേശങ്ങള്‍ അയച്ചപ്പോള്‍, ചിലര്‍ സ്വരയോടുള്ള കടുത്ത വിദ്വേഷമാണ്‌ സമൂഹ്യമാധ്യമങ്ങളിലൂടെ പ്രകടിപ്പിച്ചത്‌. ഒരു വിദ്വേഷ പോസ്‌റ്റ്‌ ഇങ്ങനെയാണ്‌:"2022ലെ എനിക്ക്‌ ഏറ്റവും സന്തോഷം നല്‍കിയ വാര്‍ത്തയാണിത്‌(സ്വരഭാസ്‌കറിന്‌ കൊവിഡ്‌ പിടിപെട്ടു എന്ന വാര്‍ത്ത).സ്വരയുടെ മരണത്തില്‍ മുന്‍കൂറായി പ്രണാമം അര്‍പ്പിക്കുന്നു."

തന്‍റെ മരണം ആഗ്രഹിക്കുന്നവര്‍ ശാന്തരാകണമെന്നും താന്‍ മരിച്ചുകഴിഞ്ഞാല്‍ അവരുടെ കഞ്ഞികുടിമുട്ടുമെന്നാണ്‌ ഇത്തരം വിദ്വേഷ സന്ദേശങ്ങള്‍ അയച്ചവര്‍ക്കുള്ള സ്വരയുടെ മറുപടി .

സംഘപരിവാര്‍ സംഘടനകള്‍ക്കെതിരെ കടുത്ത വിമര്‍ശനം നടത്തുന്നയാളാണ്‌ സ്വരഭാസ്‌കര്‍. അതുകൊണ്ടു തന്നെ സംഘപരിവാറിനെ പിന്തുണച്ചുകൊണ്ടുള്ള സാമൂഹ്യ മാധ്യമ ഹാന്‍ഡിലുകളില്‍ നിന്ന്‌ പലപ്പോഴും കടുത്തവിമര്‍ശനങ്ങളും ട്രോളുകളും സ്വരയ്‌ക്കെതിരെ ഉണ്ടാകാറുണ്ട്‌.

ALSO READ:Trisha Tests Covid Positive | 'വേദനാജനകമായ ഒരാഴ്‌ച' ; കൊവിഡിന്‍റെ പിടിയിലെന്ന് തൃഷ

ABOUT THE AUTHOR

...view details