കേരളം

kerala

ETV Bharat / bharat

സ്വര ഭാസ്‌കറിന് കൊവിഡ്‌ പോസിറ്റീവ്‌; അഭ്യര്‍ഥനയുമായി താരം - സ്വര ഭാസ്‌കറിന് കൊവിഡ്‌ പോസിറ്റീവ്‌

Swara Bhaskar tests positive for Covid 19: ബോളിവുഡ്‌ താരം സ്വര ഭാസ്‌കറിന് കൊവിഡ്‌ പോസിറ്റീവ്‌. തനിക്ക് കൊവിഡ്‌ പോസിറ്റീവ്‌ ആണെന്ന് സ്ഥിരീകരിച്ച്‌ താരം തന്നെ രംഗത്തെത്തിയിരിക്കുകയാണ്.

swara bhaskar latest news  Swara Bhaskar tests positive for Covid 19  സ്വര ഭാസ്‌കറിന് കൊവിഡ്‌ പോസിറ്റീവ്‌  Swara Bhaskar instagram post about covid
സ്വര ഭാസ്‌കറിന് കൊവിഡ്‌ പോസിറ്റീവ്‌; അഭ്യര്‍ഥനയുമായി താരം

By

Published : Jan 7, 2022, 2:48 PM IST

Swara Bhaskar tests positive for Covid 19: ബോളിവുഡ്‌ താരം സ്വര ഭാസ്‌കറിന് കൊവിഡ്‌ പോസിറ്റീവ്‌. തനിക്ക് കൊവിഡ്‌ പോസിറ്റീവ്‌ ആണെന്ന് സ്ഥിരീകരിച്ച്‌ താരം തന്നെ രംഗത്തെത്തിയിരിക്കുകയാണ്. ഇൻസ്‌റ്റഗ്രാം പോസ്‌റ്റിലൂടെയാണ് കൊവിഡ്‌ പോസിറ്റീവായ വിവരം സ്വര ഭാസ്‌കര്‍ ഏവരെയും അറിയിച്ചിരിക്കുന്നത്.

Swara Bhaskar request to test: താനുമായി സമ്പർക്കം പുലർത്തിയവര്‍ കൊവിഡ്‌ ടെസ്‌റ്റിന് വിധേയരാകണമെന്നും നടി അഭ്യർഥിച്ചു. ജനുവരി അഞ്ച്‌ മുതല്‍ താനും കുടുംബവും ഐസൊലേഷനില്‍ കഴിയുകയാണെന്നും സ്വര തന്‍റെ ആരാധകരെ അറിയിച്ചു.

Swara Bhaskar instagram post about covid: 'ഞാന്‍ കൊവിഡ്‌ ടെസ്‌റ്റിന് വിധേയയായി. ജനുവരി അഞ്ചിനാണ് എന്നില്‍ കൊവിഡ്‌ രോഗ ലക്ഷണങ്ങള്‍ പ്രകടമായത്. അന്ന് തന്നെ ആര്‍ടി-പിസിആര്‍ ടെസ്‌റ്റിന് വിധേയയാവുകയും കൊവിഡ്‌ പോസിറ്റീവ്‌ ആണെന്ന് സ്ഥിരീകരിക്കുകയും ചെയ്‌തു. ജനുവരി അഞ്ച്‌ വൈകുന്നേരം മുതല്‍ ഞാനും എന്‍റെ കുടുംബവും ഐസൊലേഷനില്‍ കഴിയുകയാണ്. അതുകൊണ്ട്‌ തന്നെ ആവശ്യമായ എല്ലാ മുന്‍കരുതലുകളും ഞാന്‍ എടുക്കുന്നുണ്ട്‌.

ഞാനുമായി നേരില്‍ കണ്ടവരോടെല്ലാം എനിക്ക്‌ കൊവിഡ്‌ ആണെന്ന വിവരം അറിയിച്ചിട്ടുണ്ട്. മറ്റാരെങ്കിലും എന്നോട്‌ സമ്പര്‍ക്കം പുലര്‍ത്തിയിട്ടുണ്ടെങ്കില്‍ ദയവായി നിങ്ങള്‍ സ്വയം ടെസ്‌റ്റിന് വിധേയരാകുക. രണ്ട്‌ മാസ്‌ക്‌ ധരിച്ച്‌ എല്ലാവരും സുരക്ഷിതരായിരിക്കുക.

ഹലോ കൊവിഡ്‌! എന്റെ ആർടി-പിസിആർ ടെസ്‌റ്റ്‌ ഫലം ലഭിച്ചു. കൊവിഡ്‌ പോസിറ്റീവായി. ഐസൊലേഷനിലും ക്വാറന്‍റൈനിലുമാണ്. പനി, തലവേദന, രുചിക്കുറവ് എന്നീ ലക്ഷണങ്ങൾ പ്രകടമായിരുന്നു. രണ്ട് ഡോസ്‌ വാക്‌സിന്‍ എടുത്തതിനാൽ ഇത് ഉടൻ തന്നെ ഭേദമാകുമെന്ന് പ്രതീക്ഷിക്കുന്നു. കുടുംബത്തിനോട് വളരെ നന്ദിയുണ്ട്‌. വീടുകളില്‍ എല്ലാവരും സുരക്ഷിതരായിരിക്കുക'-ഇപ്രകാരമായിരുന്നു സ്വര ഭാസ്‌കറുടെ കുറിപ്പ്.

സ്വര ഭാസ്‌കറിനാണ് ബോളിവുഡ്‌ താരങ്ങളില്‍ ഏറ്റവും ഒടുവിലായി കൊവിഡ്‌ 19 പിടിപ്പെട്ടിരിക്കുന്നത്‌. നിര്‍മാതാവ്‌ ഏക്‌താ കപൂര്‍, റിയ കപൂര്‍, ജോണ്‍ എബ്രഹാം അദ്ദേഹത്തിന്‍റെ ഭാര്യ പ്രിയ എന്നിവരെയും കൊവിഡ്‌ പിടികൂടിയിരുന്നു.

Also Read: ഇര്‍ഫാന്‍ ഖാന്‍റെ ഓര്‍മകളില്‍ ബോളിവുഡ്‌ ലോകം..

For All Latest Updates

ABOUT THE AUTHOR

...view details