എസ്.യു.വി കേസ്; സച്ചിൻ വാസെ അറസ്‌റ്റിൽ - എസ്.യു.വി കേസ്
ശനിയാഴ്‌ച രാവിലെ മുതൽ 12 മണിക്കൂറിലധികം ചോദ്യം ചെയ്ത ശേഷമാണ് സച്ചിൻ വാസെയെ എൻ.ഐ.എ അറസ്‌റ്റ് ചെയ്തത്.
എസ്.യു.വി കേസ്; സച്ചിൻ വാസെ അറസ്‌റ്റിൽ
മുംബൈ: പ്രമുഖ വ്യവസായി മുകേഷ് അംബാനിയുടെ വസതിക്ക് സമീപം സ്‌ഫോടക വസ്‌തുക്കളുമായി കാർ കണ്ടെത്തിയ സംഭവത്തിൽ മുംബൈ പൊലീസ് ഉദ്യോഗസ്ഥൻ സച്ചിൻ വാസെയെ എൻ.ഐ.എ അറസ്‌റ്റ് ചെയ്തു. ശനിയാഴ്‌ച രാവിലെ മുതൽ 12 മണിക്കൂറിലധികം ചോദ്യം ചെയ്ത ശേഷം അർധരാത്രിയാകാൻ മിനിറ്റുകൾ ബാക്കിയുള്ളപ്പോഴാണ് സച്ചിൻ വാസെയെ അറസ്‌റ്റ് ചെയ്തത്. അതേസമയം സച്ചിൻ വാസെ താനെ കോടതിയിൽ സമർപ്പിച്ച ഹർജി തള്ളിയിരുന്നു.