ഭോജ്‌പൂര്‍ :ബിഹാര്‍ സ്‌കൂള്‍ എക്‌സാമിനേഷന്‍ കമ്മിറ്റി നടത്തുന്ന മെട്രിക്കുലേഷന്‍ പരീക്ഷയില്‍ കോപ്പി അടിക്കാനായി ചെറിയ പേപ്പറുകളില്‍ കുട്ടികള്‍ നോട്ട് തയ്യാറാക്കുന്ന വീഡിയോ ഇടിവി ഭാരതിന്. ബിഹാറില്‍ പരീക്ഷകള്‍ക്ക് ഇത്തരത്തില്‍ കോപ്പി എഴുതുന്നതും തുണ്ട് പേപ്പറുകള്‍ വയ്ക്കുന്നതും പതിവാണ്.
ആരഹ് പ്രദേശത്തെ ഹര്‍പ്രസാദ് ദാസ് ജയിന്‍ സ്കൂളിന് മുന്നില്‍ നിന്നും ഇടിവി റിപ്പോര്‍ട്ടര്‍ പകര്‍ത്തിയ വീഡിയോകളാണ് പുറത്തുവന്നിരിക്കുന്നത്. പരീക്ഷാഹാളിന് മുമ്പില്‍ നടക്കുന്ന ഇത്തരം പ്രവര്‍ത്തികള്‍ തടയാനുള്ള കാര്യക്ഷമമായ നടപടികള്‍ സ്‌കൂള്‍ അധികൃതരില്‍ നിന്ന് ഉണ്ടാകാറുമില്ല.