കേരളം

kerala

ETV Bharat / bharat

കുടുംബവഴക്ക്: പിതാവ് രണ്ടു കുട്ടികളെ കഴുത്തറുത്ത് കൊലപ്പെടുത്തി

കുട്ടികൾ തന്‍റേതല്ല എന്ന സംശയത്തിന്‍റെ പേരിൽ ഭാര്യയുമായി ഉണ്ടായ തർക്കത്തെതുടർന്നാണ് കൊലപാതകം. കൃത്യത്തിന് ശേഷം പ്രതി ആത്മഹത്യക്ക് ശ്രമിച്ചു.

father strangled his two children to death  പിതാവ് രണ്ടു കുട്ടികളെ കഴുത്തറുത്ത് കൊലപ്പെടുത്തി  Suspicious of his wife father killed his childrens  father killed his childern at telangana  തെലങ്കാന വാർത്തകൾ  ദേശീയ വാർത്തകൾ  telangana latest news  national news  മക്കളെ കൊന്ന് അച്ഛൻ ആത്മഹത്യക്ക് ശ്രമിച്ചു  കൊലപാതകം
കുടുംബവഴക്ക്: പിതാവ് രണ്ടു കുട്ടികളെ കഴുത്തറുത്ത് കൊലപ്പെടുത്തി

By

Published : Aug 19, 2022, 9:42 AM IST

ഹൈദരാബാദ്: കുടുംബവഴക്കിനെ തുടർന്ന് പിതാവ് രണ്ടു കുട്ടികളെ കഴുത്തറുത്ത് കൊലപ്പെടുത്തി. കൃത്യത്തിന് ശേഷം പ്രതി ആത്മഹത്യക്ക് ശ്രമിച്ചു. നാഗർകുർണൂൽ ജില്ലയിലെ കൊഡേരു മണ്ഡലത്തിലെ എട്ടം ഗ്രാമത്തിലെ കുന്നിൻ മുകളിലാണ് സംഭവം.

കുടികില്ല സ്വദേശിയായ ഓംകാറും അതേ ഗ്രാമത്തിൽ നിന്നുള്ള മഹേശ്വരിയും നാല് വർഷം മുമ്പാണ് വിവാഹിതരായത്. ഇവരുടെ മക്കളായ ചന്ദന (3), വിശ്വനാഥ് (1) എന്നിവരാണ് കൊല്ലപ്പെട്ടത്. ബുധനാഴ്‌ച നാഗർകുർണൂലിൽ കുടുംബാസൂത്രണമെന്ന പേരിൽ വിശ്വസിപ്പിച്ച് ഭാര്യയേയും രണ്ട് മക്കളേയും ഇയാൾ തന്‍റെ ഇരുചക്ര വാഹനത്തിൽ കയറ്റുകയായിരുന്നു. പിന്നീട് യാത്രക്കിടയിൽ ഇരുവരും തമ്മിൽ വാക്കുതർക്കമുണ്ടാവുകയും ഭാര്യയെ കൊല്ലുമെന്ന് ഇയാൾ ഭീഷണിപ്പെടുത്തുകയും ചെയ്‌തു.

മഹേശ്വരി വാഹനത്തിൽ നിന്ന് അപ്പോൾ തന്നെ ചാടി ഇറങ്ങിയെങ്കിലും കുട്ടികളേയും കൊണ്ട് ഇയാൾ ഇച്ചാം ഗ്രാമത്തിലെ കുന്നിൻ മുകളിലെക്ക് പോയി. അവിടെ വച്ച് കയ്യിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ച് കുട്ടികളുടെ കഴുത്തറുത്ത് കൊലപ്പെടുത്തുകയും സ്വയം കഴുത്ത് മുറിക്കുകയും ചെയ്‌തു. ഓംകാറിന്‍റെ മൊബൈൽ ലൊക്കേഷൻ അടിസ്ഥാനമാക്കി പൊലീസ് നടത്തിയ തിരച്ചിലിലാണ് മൺതിട്ടയിൽ കുട്ടികളുടെ മൃതദേഹങ്ങൾ കണ്ടെത്തിയത്.

സംഭവസ്ഥലത്ത് നിന്ന് കത്തിയും കണ്ടെടുത്തു. ഓംകാറിനെ നാഗർകുർണൂൽ ആശുപത്രിയിലേക്കും അവിടെ നിന്ന് മഹബൂബ് നഗർ ജനറൽ ആശുപത്രിയിലേക്കും മാറ്റി. ഇയാളുടെ നില ഗുരുതരമാണെന്ന് ഡോക്‌ടർമാർ അറിയിച്ചു.

മുൻപ് രണ്ട് വിവാഹങ്ങളിലായി ഓംകാറിന് മൂന്ന് മക്കളുണ്ട്. മഹേശ്വരിയിൽ ജനിച്ച രണ്ട് കുട്ടികളും തന്‍റേതല്ല എന്ന പേരിൽ അവർ തമ്മിൽ നിരന്തരം വഴക്കിട്ടിരുന്നതായി പ്രദേശവാസികൾ പറഞ്ഞു. ഇതേ തുടർന്നുണ്ടായ വാക്കുതർക്കമാണ് ഈ ക്രൂരതയിൽ കലാശിച്ചത്. വിജയവാഡയിലായിരുന്ന ഇവർ പത്ത് ദിവസം മുൻപാണ് ഗ്രാമത്തിലേക്ക് തിരിച്ചെത്തിയത്.

ABOUT THE AUTHOR

...view details