കുപ്‌വാരയില്‍ സുരക്ഷാസേനയ്‌ക്ക് നേരെ ഗ്രനേഡ് ആക്രമണം - suspected terrorists lobbed grenade toward security forces
ഗ്രനേഡ് പൊട്ടിത്തെറിക്കാത്തതിനാല്‍ വന്‍ ദുരന്തമാണ് ഒഴിവായത്. ഭീകരരെന്ന് സംശയിക്കുന്നവര്‍ സുരക്ഷാ സേനയ്‌ക്ക് നേരെ ഗ്രനേഡ് എറിയുകയായിരുന്നു
![കുപ്‌വാരയില്‍ സുരക്ഷാസേനയ്‌ക്ക് നേരെ ഗ്രനേഡ് ആക്രമണം കുപ്‌വാര കശ്‌മീര്‍ കശ്‌മീര്‍ വാര്‍ത്തകള്‍ jammu and kashmir jammu and kashmir latest news Kupwara സുരക്ഷാസേനയ്‌ക്ക് നേരെ ഗ്രനേഡ് ആക്രമണം suspected terrorists lobbed grenade toward security forces Kupwara Bus stand](https://etvbharatimages.akamaized.net/etvbharat/prod-images/768-512-10879196-thumbnail-3x2-kashmirnew.jpg)
കുപ്‌വാരയില്‍ സുരക്ഷാസേനയ്‌ക്ക് നേരെ ഗ്രനേഡ് ആക്രമണം
ശ്രീനഗര്‍:കശ്‌മീരിലെ കുപ്‌വാരയില്‍ സുരക്ഷാസേനയ്‌ക്ക് നേരെ ഗ്രനേഡ് ആക്രമണം. ഗ്രനേഡ് പൊട്ടിത്തെറിക്കാത്തതിനാല്‍ വന്‍ ദുരന്തമാണ് ഒഴിവായത്. വെള്ളിയാഴ്‌ച രാവിലെ ബസ് സ്റ്റാന്‍ഡിന് സമീപം ഭീകരരെന്ന് സംശയിക്കുന്നവര്‍ സുരക്ഷാ സേനയ്‌ക്ക് നേരെ ഗ്രനേഡ് എറിയുകയായിരുന്നു. തുടര്‍ന്ന് കുപ്‌വാരയിലെ ബസ് സ്റ്റാന്‍ഡില്‍ നിന്നും ഗ്രനേഡ് കണ്ടെടുത്തു. അക്രമികളെ പിടികൂടാനായി സുരക്ഷാ സേന പ്രദേശം വളഞ്ഞിരിക്കുകയാണ്.
കുപ്‌വാരയില്‍ സുരക്ഷാസേനയ്‌ക്ക് നേരെ ഗ്രനേഡ് ആക്രമണം
Last Updated : Mar 5, 2021, 1:27 PM IST