കേരളം

kerala

ETV Bharat / bharat

ബന്ദിപ്പൂർ വനത്തില്‍ വേട്ടക്കാരും വനപാലകരും ഏറ്റുമുട്ടി ; വെടിവയ്പ്പി‌ല്‍ യുവാവ് കൊല്ലപ്പെട്ടു - Fire Exchange in Bandipur Forest

Fire Exchange in Bandipur Forest | വനത്തിനുള്ളിൽ ഫീൽഡ് പട്രോളിങ്ങില്‍ ഉണ്ടായിരുന്ന ഉദ്യോഗസ്ഥർ അർദ്ധരാത്രി വെടിയൊച്ച കേട്ടതിനുപിന്നാലെ നടത്തിയ തെരച്ചിലിലാണ് നായാട്ടുസംഘത്തെ കണ്ടെത്തിയത്. പത്തുപേരോളമടങ്ങുന്ന നായാട്ടുകാർ വനപാലകർക്കുനേരെ വെടിയുതിർക്കുകയായിരുന്നു.

Etv Bharat Suspected Poacher Shot Dead  Bandipur Encounter  Bandipur Forest  Bandipur Tiger Reserve  ബന്ദിപ്പൂര്‍ കടുവാ സങ്കേതത്തിനുള്ളില്‍  ചാമരാജനഗർ  Fire Exchange in Bandipur Forest  ബന്ദിപ്പൂർ
Suspected Poacher Shot Dead In Bandipur By Forest Staff

By ETV Bharat Kerala Team

Published : Nov 5, 2023, 3:41 PM IST

ചാമരാജനഗർ (കർണാടക) :ബന്ദിപ്പൂര്‍ കടുവ സങ്കേതത്തിനുള്ളില്‍ (Bandipur Tiger Reserve) വനപാലകരും വേട്ടക്കാരും തമ്മില്‍ നടന്ന വെടിവയ്‌പ്പില്‍ ഒരു യുവാവ് കൊല്ലപ്പെട്ടു. ഗുണ്ടല്‍പേട്ട് (Gundlupet ) താലൂക്കിലെ ഭീമനബിഡു സ്വദേശി മനു (27) ആണ് മരിച്ചത്. (Suspected Poacher Shot Dead In Bandipur By Forest Staff) പത്തുപേരോളമടങ്ങുന്ന നായാട്ട് സംഘത്തിലുണ്ടായിരുന്നയാളാണ് മനു. ഞായറാഴ്‌ച പുലർച്ചെ ബന്ദിപ്പൂർ കടുവ സങ്കേതത്തിലെ മദ്ദൂർ റേഞ്ചിലാണ് വനപാലകരും നായാട്ടുസംഘവും തമ്മില്‍ ഏറ്റുമുട്ടൽ നടന്നത്.

ഏറ്റുമുട്ടൽ നടന്ന സ്ഥലത്തുനിന്ന് ഒരു തോക്കും ഒരു സാമ്പാർ മാനിൻ്റെ (Sambar Deer) ഛിന്നഭിന്നമായ ശരീരഭാഗങ്ങളും കണ്ടെടുത്തു. സംഭവത്തിനുപിന്നാലെ പൊലീസും വനം വകുപ്പും കാടിനുള്ളിൽ വിശദമായ തെരച്ചിൽ ആരംഭിച്ചു. പ്രദേശത്ത് അടിയന്തര ജാഗ്രതാനിർദേശവും നൽകി. മാരകായുധങ്ങളുമായി എത്തിയ വേട്ടക്കാർ വനംവകുപ്പ് ഉദ്യോഗസ്ഥരെ ആക്രമിക്കുമ്പോഴായിരുന്നു സംഭവമെന്ന് ബന്ദിപ്പൂർ സിഎഫ്ഒ രമേഷ് കുമാർ പറഞ്ഞു (Fire Exchange in Bandipur Forest).

Also Read:അട്ടപ്പാടിയിൽ എക്‌സൈസ് പരിശോധന : നാടൻ തോക്കും കഞ്ചാവും പിടിച്ചു ; നാല് പേര്‍ അറസ്റ്റില്‍

വനത്തിനുള്ളിൽ ഫീൽഡ് പട്രോളിങ്ങില്‍ ഉണ്ടായിരുന്ന ഉദ്യോഗസ്ഥർ അർദ്ധരാത്രി വെടിയൊച്ച കേട്ടതിനുപിന്നാലെ നടത്തിയ തെരച്ചിലിലാണ് നായാട്ടുസംഘത്തെ കണ്ടെത്തിയത്. പത്തുപേരോളമടങ്ങുന്ന നായാട്ടുകാർ തോക്കുകൾ അടക്കമുള്ള മാരകായുധങ്ങൾ കയ്യിൽ കരുതിയിരുന്നു. വനപാലകരെ കണ്ടതോടെ അവരിൽനിന്ന് രക്ഷപ്പെടാന്‍ നായാട്ടുകാർ വെടിയുതിർക്കുകയായിരുന്നു. ഇതോടെ സ്വയരക്ഷയ്ക്കായി വനംവകുപ്പ് തിരിച്ച് വെടിയുതിർക്കാന്‍ ആരംഭിച്ചു. ഇതിനിടയിലാണ് മനുവിന് വെടിയേൽക്കുന്നത്. മനു വെടിയേറ്റ് വീണതിന് പിന്നാലെ മറ്റ് സംഘാംഗങ്ങൾ ഓടി രക്ഷപെട്ടു. സംഘത്തിലെ മറ്റുള്ളവരെ പിടികൂടാൻ വനംവകുപ്പ് ഉദ്യോഗസ്ഥരോടൊപ്പം ശ്രമം നടത്തിവരികയാണെന്ന് പൊലീസ് വൃത്തങ്ങൾ അറിയിച്ചു.

Also Read:Maoist Attack Over Forest Officials: വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നേരെ മാവോയിസ്‌റ്റുകളുടെ ആക്രമണം; ഓടുന്നതിനിടയിൽ വനപാലകർക്ക് പരിക്ക്

വനംവകുപ്പ് ഉദ്യോഗസ്ഥരുടെ വെടിവയ്പ്പി‌ൽ യുവാവ് മരിച്ചെന്ന വിവരത്തെ തുടർന്ന് ജില്ല പൊലീസ് സൂപ്രണ്ട് പത്മിനി സാഹു, തഹസിൽദാർ ടി രമേഷ് ബാബു, അസിസ്റ്റന്‍റ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് രവീന്ദ്ര എന്നിവർ സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു. മരിച്ച യുവാവിന്‍റെ കുടുംബാംഗങ്ങളും സംഭവസ്ഥലത്തെത്തിയിരുന്നു. വിവരമറിഞ്ഞയുടൻ നിരവധി നാട്ടുകാരും ഇവിടേക്കെത്തി.

ABOUT THE AUTHOR

...view details