മെയിൻപുരി:ഉത്തർപ്രദേശിൽ വീണ്ടും ദുരഭിമാനക്കൊല. മെയിൻപുരി ജില്ലയിലാണ് ജാതി മാറി വിവാഹം കഴിച്ച കോമൾ എന്ന പെണ്‍കുട്ടിയെ സഹോദരനും അമ്മാവനും ചേർന്ന് വെടി വച്ച് കൊലപ്പെടുത്തിയത്. വെടി വയ്‌പ്പിൽ കോമളിന്‍റെ ഭർത്താവ് കരണിനും മറ്റ് കുടുംബാംഗങ്ങൾക്കും പരിക്കേറ്റു. തലയ്‌ക്ക് വെടിയേറ്റ കരണിനെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഉത്തർപ്രദേശിൽ ദുരഭിമാനക്കൊല: യുവതിയെ സഹോദരനും അമ്മാവനും ചേർന്ന് വെടിവച്ച് കൊലപ്പെടുത്തി - ഉത്തർപ്രദേശിൽ വീണ്ടും ദുരഭിമാനക്കൊല
മറ്റൊരു ജാതിയിൽപ്പെട്ട യുവാവിനെ വിവാഹം കഴിച്ചതിള്ള വൈരാഗ്യമാണ് കൊലപാതകത്തിൽ കലാശിച്ചത്.
ഏപ്രിൽ 20നാണ് അയൽവാസിയായ ഇതര ജാതിയിൽപ്പെട്ട കരണിനെ കോമൾ വിവാഹം കഴിച്ചത്. വിവാഹത്തിന് അമ്മയുടേയും, മറ്റൊരു അമ്മാവന്‍റെയും സമ്മതവും വാങ്ങിയിരുന്നു. ഇന്നാൽ പെണ്‍കുട്ടിയുടെ സഹോദരനും, ചില ബന്ധുക്കൾക്കും വിവാഹത്തിൽ അതൃപ്‌തിയുണ്ടായിരുന്നു. വിവാഹത്തിന് ശേഷം ഇവർ കൊലപാതകം ആസൂത്രണം ചെയ്‌ത് കാത്തിരിക്കുകയായിരുന്നു.
പിന്നാലെ ഇന്നലെ കരണിന്‍റെ വീട്ടിലെത്തിയ പ്രതികൾ കോമളിനും കരണിന്‍റെ കുടുംബത്തിനും നേരെ നിറയൊഴിക്കുകയായിരുന്നു. സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായും ഒളിവിൽ പോയ പ്രതികൾക്കായുള്ള തെരച്ചിൽ ഊർജിതമാക്കിയതായും പൊലീസ് അറിയിച്ചു.
TAGGED:
ഉത്തർപ്രദേശിൽ ദുരഭിമാനക്കൊല