കേരളം

kerala

ETV Bharat / bharat

ജൂനിയര്‍ താരത്തിന്‍റെ കൊലപാതകം; സുശീല്‍ കുമാര്‍ മീററ്റിലെത്തിയതിന്‍റെ ചിത്രം പുറത്ത് - junior wrestler murder case

കൊലപാതക കേസില്‍ പൊലീസ് അന്വേഷണം ആരംഭിച്ചതിന് പിന്നാലെ സുശീല്‍ കുമാര്‍ ഒളിവില്‍ പോയി.

ജൂനിയര്‍ ഗുസ്‌തിതാരത്തിന്‍റെ കൊലപാതകം  സുശീല്‍ കുമാര്‍  ഒളിമ്പിക് മെഡല്‍ ജേതാവ്‌ സുശീല്‍ കുമാര്‍  ഡല്‍ഹി പൊലീസ്  ജൂനിയര്‍ താരത്തിന്‍റെ കൊലപാതകം  ഒളിമ്പിക് മെഡല്‍ ജേതാവ്‌  ഒളിമ്പിക് മെഡല്‍  ഗുസ്‌തി താരം സാഗര്‍ റാണ  ഗുസ്‌തി താരം സുശീല്‍ കുമാര്‍  സുശീല്‍ കുമാര്‍ ഒളിവില്‍  Sushil Kumar  Meerut toll plaza  Delhi Police  wrestler sushil kumar  wrestler abscond  junior wrestler murder case  wrestler murder case
ജൂനിയര്‍ താരത്തിന്‍റെ കൊലപാതകം; സുശീല്‍ കുമാര്‍ മീററ്റിലെത്തിയതിന്‍റെ ചിത്രം പുറത്ത്

By

Published : May 21, 2021, 7:26 AM IST

ന്യൂഡല്‍ഹി: ജൂനിയര്‍ ഗുസ്‌തിതാരത്തിന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട് പൊലീസ് തെരയുന്ന ഒളിമ്പിക് മെഡല്‍ ജേതാവ്‌ സുശീല്‍ കുമാര്‍ കാറില്‍ സഞ്ചരിക്കുന്ന ചിത്രം ഡല്‍ഹി പൊലീസ് പുറത്ത് വിട്ടു. ഉത്തര്‍ പ്രദേശിലെ മീററ്റ്‌ ടോള്‍പ്ലാസയില്‍ മെയ്‌ ആറിന് പകര്‍ത്തിയതാണ് ചിത്രം. മെയ്‌ നാലിന് ഛത്രാതല്‍ സ്റ്റേഡിയത്തിലെ പാര്‍ക്കിങ്ങില്‍ വെച്ചുണ്ടായ അടിപിടിക്കിടെയാണ് ജൂനിയര്‍ ഗുസ്‌തി താരം സാഗര്‍ റാണ കൊല്ലപ്പെടുന്നത്. ഇതിന് ശേഷം സുശീല്‍ കുമാര്‍ ഒളിവില്‍ പോകുകയായിരുന്നു. ഒളിവില്‍ പോയ സുശീനെതിരെ പൊലീസ് ലുക്ക്‌ഔട്ട് നോട്ടീസ് പുറത്തിവിട്ടിരുന്നു. സുശീലിനെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് ഒരു ലക്ഷം രൂപ പാരിതോഷികവും ഡല്‍ഹി പൊലീസ് പ്രഖ്യാപിച്ചിട്ടുണ്ട്.

Read more:ഗുസ്തി താരത്തിന്‍റെ കൊലപാതകം: സുശീല്‍ കുമാറിനെതിരേ ലുക്കൗട്ട് നോട്ടീസ്

കാറിന്‍റെ മുന്‍ സീറ്റില്‍ ഡ്രൈവര്‍ക്കൊപ്പം സുശീല്‍ ഇരിക്കുന്നതായാണ് ചിത്രം. ഇതിന്‍റെ അടിസ്ഥാനത്തില്‍ വാഹനം ട്രാക്ക് ചെയ്യാനുള്ള ശ്രമത്തിലാണ് പൊലീസ്. കൂടിയുണ്ടായിരുന്ന ആളെ കണ്ടെത്താനുള്ള ശ്രമവും തുടരുകയാണ്.

Read more:കൊലപാതക കേസ്: ഒളിമ്പ്യന്‍ സുശീല്‍ കുമാറിന് ഒരു ലക്ഷം ഇനാം പ്രഖ്യാപിച്ച് പൊലീസ്

2008ല്‍ ബീജിങ് ഒളിമ്പിക്‌സില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് വെങ്കല മെഡല്‍ സ്വന്തമാക്കിയ സുശീല്‍ ലണ്ടന്‍ ഒളിമ്പിക്‌സില്‍ വെള്ളിമെഡലും നേടി. പിന്നാലെ ഗുസ്‌തിയില്‍ ലോക ചാമ്പ്യന്‍ഷിപ്പ് നേടാനും സുശീലിനായി.

ABOUT THE AUTHOR

...view details