മുംബൈ: നടൻ സുശാന്ത് സിംഗ് രജ്‌പുതിന്‍റെ സുഹൃത്ത് സിദ്ധാർഥ് പത്താനി പ്രത്യേക കോടതിയിൽ ജാമ്യാപേക്ഷ നൽകി. ജൂൺ 26ന് തന്‍റെ വിവാഹം ആണെന്ന് ചൂണ്ടിക്കാണിച്ചാണ് സിദ്ധാർഥ് പത്താനി ജാമ്യാപേക്ഷ നൽകിയത്. സിദ്ധാർഥ് പത്താനി ഇപ്പോൾ ജുഡീഷ്യൽ കസ്‌റ്റഡിയിലാണ്.
സുശാന്ത് സിംഗ് രജ്‌പുതിന്‍റെ സുഹൃത്ത് സിദ്ധാർഥ് പത്താനി ജാമ്യാപേക്ഷ നൽകി - സിദ്ധാർഥ് പത്താനി
2020 മെയ് 28 നാണ് ഹൈദരാബാദിൽ നിന്നാണ് സിദ്ധാർഥ് പത്താനി അറസ്‌റ്റിലാകുന്നത്.

സിദ്ധാർഥ് പത്താനി ജാമ്യാപേക്ഷ നൽകി
സുശാന്ത് സിംഗിന്‍റെ മരണവും മയക്കുമരുന്ന് കേസുമായും ബന്ധപ്പെട്ട് 2020 മെയ് 28 നാണ് ഹൈദരാബാദിൽ നിന്ന് സിദ്ധാർഥ് പത്താനിയെ അറസ്‌റ്റ് ചെയ്‌തത്. എന്നാൽ ഈ കേസിൽ തനിക്കെതിരെ വ്യാജരേഖ ചമച്ചതാണെന്നും തന്‍റെ പക്കൽ നിന്ന് ലഹരി വസ്‌തുക്കളൊന്നും കണ്ടെത്തിയിട്ടില്ലെന്നുമാണ് സിദ്ധാർഥ് ജാമ്യാപേക്ഷയിൽ പറഞ്ഞിരിക്കുന്നത്. ഇത്തരമൊരു കേസിൽ തനിക്കെതിരെ ഒരു സാക്ഷി പോലുമില്ലെന്നും ജാമ്യാപേക്ഷയിൽ പറയുന്നുണ്ട്.