ഹൈദരാബാദ്: സംസ്ഥാനത്തെ ലോക്ക്‌ഡൗൺ നിയന്ത്രണങ്ങൾ കൃത്യമായി നടക്കുന്നുണ്ടോ എന്ന് ഉറപ്പു വരുത്താൻ ഡ്രോൺ ക്യാമറയുമായി സൂര്യപേട്ട് പൊലീസ്. ഡ്രോണുകളിൽ ഒരു പൊലീസ് സൈറനും ഘടിപ്പിച്ചിട്ടുണ്ട്.
സാങ്കേതികവിദ്യ ഉപയോഗിച്ച് ജനങ്ങളുടെ പടിവാതിൽക്കൽ പൊലീസ് എത്തുകയാണെന്നും ലോക്ക്‌ഡൗണിൽ ജനങ്ങളുടെ പൂർണ പിന്തുണ ആവശ്യമാണെന്നും പൊലീസ് അറിയിച്ചു. ഡ്രോൺ നിരീക്ഷണത്തിലൂടെ ജനങ്ങൾ പുറത്തിറങ്ങുന്നില്ല, ശരിയായ സമയത്ത് കടകൾ അടക്കുന്നു, ജനങ്ങൾ കൂട്ടം ചേരുന്നില്ല, ലോക്ക്‌ഡൗൺ മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കുന്നു എന്നിവയൊക്കെ മനസിലാക്കാൻ സാധിക്കുന്നു എന്നും പൊലീസ് അറിയിച്ചു.