കേരളം

kerala

ETV Bharat / bharat

'സൂര്യ നമസ്‌കാരം കൊവിഡിനെ അകറ്റിനിർത്തും' ; വിചിത്ര വാദവുമായി കേന്ദ്ര ആയുഷ്‌ മന്ത്രി - surya namaskar

സൂര്യ നമസ്‌കാരത്തിലൂടെ ശരീരത്തിന്‍റെയും മനസിന്‍റെയും പ്രതിരോധശക്തി വർധിപ്പിക്കാൻ സാധിക്കുമെന്ന് സർബാനന്ദ സോനോവാൾ

സൂര്യ നമസ്‌കാരം കൊവിഡിനെ അകറ്റിനിർത്തുന്നു  ആയുഷ്‌ മന്ത്രി സർബാനന്ദ സോനോവാൾ  സൂര്യ നമസ്‌കാരം  ജനുവരി 14 യോഗ ഡേ  Surya Namaskar keeps Corona at bay  Ayush Minister Sarbananda Sonowal  surya namaskar  January 14 yoga day
സൂര്യ നമസ്‌കാരം കൊവിഡിനെ അകറ്റിനിർത്തുന്നു; ആയുഷ്‌ മന്ത്രി

By

Published : Jan 13, 2022, 12:33 PM IST

ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് മൂന്നാം തരംഗത്തിനിടെ വിചിത്രമായ അവകാശവാദവുമായി ആയുഷ്‌ മന്ത്രി സർബാനന്ദ സോനോവാൾ. സൂര്യ നമസ്‌കാരം ചെയ്യുന്നതിലൂടെ ശക്തരായി തുടരാൻ സാധിക്കുമെന്നും കൊവിഡിനെ അകറ്റിനിർത്താൻ സാധിക്കുമെന്നും മന്ത്രി പറഞ്ഞു.

സൂര്യ നമസ്‌കാരത്തിലൂടെ ശരീരത്തിന്‍റെയും മനസിന്‍റെയും പ്രതിരോധശക്തി വർധിപ്പിക്കാൻ സാധിക്കുമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ടെന്നും ഇതിലൂടെ കൊവിഡിനെ അകറ്റി നിർത്താമെന്നുമാണ് കേന്ദ്ര ആയുഷ് മന്ത്രിയുടെ വാദം.

ALSO READ:കുഴിബോംബുകള്‍ മണത്ത് കണ്ടെത്തുന്നതില്‍ വിദഗ്‌ധന്‍ ; കംബോഡിയക്കാരുടെ ഹീറോ മഗാവയ്ക്ക് വിട

ജനുവരി 14ന് ആഗോള സൂര്യ നമസ്‌കാര ഡെമോൺസ്‌ട്രേഷൻ പ്രോഗ്രാമിന് മന്ത്രാലയം സജ്ജമാണ്. മകര സംക്രാന്തി ദിവസത്തെ സൂര്യ നമസ്‌കാരം കൂടുതൽ പ്രസക്‌തവുമാണ്. കോടിക്കണക്കിന് ആളുകളാണ് അന്നേ ദിവസം സൂര്യ നമസ്‌കാരം ചെയ്യുകയെന്നും സോനോവാൾ പറഞ്ഞു.

അതേസമയം സൂര്യ നമസ്‌കാരം മനസിനെയും ശരീരത്തെയും പുനരുജ്ജീവിപ്പിക്കുമെന്ന് ആയുഷ് സഹമന്ത്രി ഡോ. മഹേന്ദ്ര മുഞ്ഞപ്പാറ കൂട്ടിച്ചേർത്തു.

ABOUT THE AUTHOR

...view details