കേരളം

kerala

ETV Bharat / bharat

'പെരുമാച്ചി ദ്വീപിന്‍റെ അഭിമാനം' ; അഗ്നിയുടെ ഉദരത്തില്‍ നിന്ന് ജനിച്ച പോരാളി ; കങ്കുവ ടീസറില്‍ ഞെട്ടിച്ച് സൂര്യ - കങ്കുവ

കങ്കുവയുടെ ആദ്യ ടീസര്‍ പുറത്ത്. ഗംഭീര ദൃശ്യ മികവോടെ എത്തിയ ടീസറില്‍ സൂര്യ അക്ഷരാര്‍ഥതില്‍ ആരാധകരെ ഞെട്ടിച്ചു

Suriya starrer Kanguva first glimpse  Kanguva first glimpse on YouTube trending  Kanguva first glimpse  Kanguva  Suriya starrer Kanguva  Suriya  കങ്കുവ ടീസറില്‍ ഞെട്ടിച്ച് സൂര്യ  കങ്കുവ ടീസര്‍  കങ്കുവ  സൂര്യ
പെരുമാച്ചി ദ്വീപിന്‍റെ അഭിമാനം... അഗ്നിയുടെ ഉദരത്തില്‍ നിന്ന് ജനിച്ച യുദ്ധം കൊതിക്കുന്ന പോരാളി; കങ്കുവ ടീസറില്‍ ഞെട്ടിച്ച് സൂര്യ

By

Published : Jul 23, 2023, 1:32 PM IST

സൂര്യയുടേതായി ((Suriya) അണിയറയില്‍ ഒരുങ്ങുന്ന ചിത്രം 'കങ്കുവ'യുടെ ആദ്യ ഗ്ലിംപ്‌സ്‌ എത്തി (Kanguva first glimpse). ഹോളിവുഡ് സിനിമകളോട് കിടപിടിക്കുന്ന ദൃശ്യ മികവോടെയുള്ള 2.21 മിനിട്ട് ടീസറാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്. വീഡിയോയില്‍ പ്രേക്ഷകരെ ഞെട്ടിപ്പിക്കുന്ന പ്രകടനമാണ് സൂര്യ കാഴ്‌ചവച്ചിരിക്കുന്നത്.

അതിഗംഭീര മേക്കോവറിലാണ് സൂര്യ. മികച്ച ആമുഖമാണ് ആദ്യ ഗ്ലിംപ്‌സില്‍ സൂര്യയ്‌ക്ക് നല്‍കിയിരിക്കുന്നത്. 'യുദ്ധം കൊതിക്കുന്ന പോരാളി. അഗ്നിയുടെ ഉദരത്തിൽ നിന്ന് ജനിച്ച.. നമ്മുടെ പെരുമാച്ചി ദ്വീപിന്‍റെ അഭിമാനം..' -എന്നിങ്ങനെയാണ് വീഡിയോയില്‍ സൂര്യയുടെ കഥാപാത്രത്തെ പരിചയപ്പെടുത്തുന്നത്.

സൂര്യയുടെ ജന്മദിനത്തോടനുബന്ധിച്ചാണ് (Suriya birthday) 'കങ്കുവ'യുടെ ആദ്യ ഗ്ലിംപ്‌സ്‌ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടത്. സൂര്യയുടെ 48-ാമത് ജന്മദിനമാണ് ഇന്ന്. പങ്കുവച്ച് നിമിഷ നേരം കൊണ്ടുതന്നെ 'കങ്കുവ'യുടെ ആദ്യ ഗ്ലിംപ്‌സ്‌ സോഷ്യല്‍ മീഡിയയില്‍ വൈറലായി. യൂട്യൂബ് ട്രെന്‍ഡിംഗില്‍ മൂന്നാം സ്ഥാനത്താണിപ്പോള്‍ 'കങ്കുവ'യുടെ ആദ്യ ഗ്ലിംപ്‌സ്‌ (Kanguva first glimpse on Youtube trending).

അടുത്തിടെ സിനിമയുടെ ഒരു പോസ്‌റ്റര്‍ (Kanguva poster) നിര്‍മാതാക്കള്‍ പുറത്തുവിട്ടിരുന്നു. കൈ നിറയെ അടയാളങ്ങളുമായി വാള്‍ പിടിച്ചുനില്‍ക്കുന്ന സൂര്യയുടെ കഥാപാത്രമായിരുന്നു പോസ്‌റ്ററില്‍. ദി മാന്‍, ദി വൈല്‍ഡ്, ദി സ്‌റ്റോറി എന്ന ടാഗ്‌ലൈനോടുകൂടിയാണ് പോസ്‌റ്റര്‍ പുറത്തിറങ്ങിയത്. അതേസമയം 'ഓരോ മുറിവിനും ഓരോ കഥ, രാജാവ് വരുന്നു' - എന്ന് കുറിച്ചാണ് നിര്‍മാതാക്കള്‍ പോസ്‌റ്റര്‍ പങ്കുവച്ചത്.

ഒരു പിരിയോഡിക് ത്രില്ലറായി ത്രീഡിയിലാണ് ചിത്രം അണിയിച്ചൊരുക്കുക. സൂര്യയുടെ കരിയറിലെ 42-ാമത് ചിത്രം കൂടിയാണ് 'കങ്കുവ'. ഇരട്ട വേഷത്തിലാണ് ചിത്രത്തില്‍ സൂര്യ എത്തുന്നതെന്നാണ് സൂചന. ബോളിവുഡ് താരം ദിഷ പടാനിയാണ് സിനിമയില്‍ സൂര്യയുടെ നായികയായി എത്തുന്നത്. ഇതുവരെ കണ്ടിട്ടില്ലാത്ത വേഷത്തിലാകും നടി പ്രത്യക്ഷപ്പെടുന്നത്.

ശിവ സംവിധാനം ചെയ്യുന്ന ചിത്രം പത്ത് ഭാഷകളിലാണ് റിലീസിനെത്തുന്നത്. ത്രീഡിയിലും 2 ഡിയിലും ഒരുങ്ങുന്ന 'കങ്കുവ' 2024ലാണ് തിയേറ്ററുകളില്‍ എത്തുക. 'അണ്ണാത്തെ', 'വിശ്വാസം', 'വേതാളം', 'ചിരുത്തൈ' തുടങ്ങി സൂപ്പര്‍ ഹിറ്റുകള്‍ക്ക് ശേഷം ശിവ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. ആമസോണ്‍ പ്രൈം വീഡിയോയാണ് 'കങ്കുവ'യുടെ ഒടിടി റൈറ്റ്‌സ്‌ സ്വന്തമാക്കിയിരിക്കുന്നത്.

Also Read:Actor Suriya birthday | ആദ്യ ചുവടില്‍ തന്നെ അച്ഛന്‍റെ പേരുകളയുമെന്ന് പഴി, പിന്നീട് കണ്ടത് സിനിമയെ ആവാഹിച്ച 'നടിപ്പിന്‍ നായകനെ'

യുവി ക്രിയേഷന്‍സിന്‍റെ ബാനറില്‍ വംശി പ്രമോദും സ്‌റ്റുഡിയോ ഗ്രീനിന്‍റെ ബാനറില്‍ കെ.ഇ ജ്ഞാനവേല്‍ രാജയും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുക. വെട്രി പളനിസ്വാമി ഛായാഗ്രഹണവും നിഷാദ് യൂസഫ് എഡിറ്റിംഗും നിര്‍വഹിക്കും. ദേവിശ്രീ പ്രസാദാണ് ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കുക. മദന്‍ കര്‍ക്കിയും വിവേകയും ചേര്‍ന്നാണ് ഗാന രചന. ആദി നാരായണ തിരക്കഥയും മദന്‍ കര്‍ക്കി സംഭാഷണവും ഒരുക്കും. സംഘട്ടന സംവിധാനം - സുപ്രീം സുന്ദര്‍, കലാസംവിധാനം - മിലന്‍.

ABOUT THE AUTHOR

...view details