'സൂരറൈ പോട്ര്' എന്ന സിനിമയ്‌ക്ക് ശേഷം സുധ കൊങ്കരയും (Sudha Kongara) സൂര്യയും ഒന്നിക്കുന്ന പുതിയ ചിത്രം പ്രഖ്യാപനം മുതല്‍ മാധ്യമശ്രദ്ധ നേടിയിരുന്നു. സൂര്യ (Suriya) നായകനായി എത്തുന്ന ചിത്രത്തില്‍ മലയാളികളുടെ പ്രിയ താരങ്ങളായ ദുല്‍ഖര്‍ സല്‍മാനും (Dulquer Salmaan in Sudha Kongara movie) നസ്രിയ ഫഹദും (Nazriya in Suriya Sudha Kongara movie) പ്രധാന വേഷങ്ങളില്‍ എത്തുന്നു.
സിനിമയുടെ ടൈറ്റില്‍ പ്രഖ്യാപനത്തിനൊപ്പമായിരുന്നു ഇക്കാര്യവും വെളിപ്പെടുത്തിയിരിക്കുന്നത്. 'പുറനാന്നൂറ്' (Purananooru) എന്നാണ് സിനിമയ്‌ക്ക് പേരിട്ടിരിക്കുന്നത്. ദുല്‍ഖര്‍ സല്‍മാന്‍ തന്‍റെ ഫേസ്‌ബുക്ക് പേജിലൂടെയാണ് സിനിമയുടെ ടൈറ്റില്‍ പ്രഖ്യാപനം നടത്തിയിരിക്കുന്നത്. ഒപ്പം ഒരു കുറിപ്പും താരം പങ്കുവച്ചിട്ടുണ്ട്.
'ആകർഷകവും ആവേശകരവുമായ ഒരു യാത്ര.. ഈ മനോഹരമായ ടീമിന്‍റെ ഭാഗമാകാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്.' -ഇപ്രകാരമാണ് ദുല്‍ഖര്‍ സല്‍മാന്‍ ഫേസ്‌ബുക്കില്‍ കുറിച്ചത്. ഒപ്പം സൂര്യ 43 എന്ന ഹാഷ്‌ടാഗും പങ്കുവച്ചിരുന്നു (Dulquer Salmaan Facebook post).
യഥാർഥ സംഭവങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഒരുക്കുന്ന ഒരു പീരിയോഡിക്കല്‍ ഗ്യാങ്സ്‌റ്റര്‍ ചിത്രമാണ് ഇതെന്നാണ് സൂചന. സൂര്യയുടെ കരിയറിലെ 43-ാമത് ചിത്രമായതിനാല്‍ ചിത്രത്തിന് 'സൂര്യ 43' എന്നായിരുന്നു താല്‍ക്കാലികമായി പേരിട്ടിരുന്നത്. വിജയ് വര്‍മയും (Vijay Varma in Sudha Kongara movie) സുപ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ചിത്രത്തില്‍ നെഗറ്റീവ് റോളിലാണ് വിജയ് വര്‍മ എത്തുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.