പട്ന: നാടിന്‍റെ വികസനത്തിനായി വോട്ട് നൽകണമെന്ന് അഭ്യർഥിച്ച് മന്ത്രി സുരേഷ് ശർമ. മുസാഫർപൂരിനെ മനോഹരമായ നഗരമാക്കാനായിരിക്കണം ഓരോ വോട്ടും രേഖപ്പെടുത്തേണ്ടതെന്ന് മുസാഫർപൂരിന്‍റെ ഇപ്പോഴത്തെ എംഎൽഎ കൂടിയായ സുരേഷ് ശർമ പറഞ്ഞു.
വികസനത്തിനായി വോട്ട് അഭ്യര്‍ഥിച്ച് ബിഹാർ മന്ത്രി സുരേഷ് ശർമ - ബിജെപി എംഎൽഎ സുരേഷ് ശർമ
ഓരോ വോട്ടും നാടിൻ്റെ വികസനത്തിനായിരിക്കണമെന്ന് സുരേഷ് ശര്‍മ
1
കേന്ദ്ര സർക്കാർ നഗരത്തിന്‍റെ വികസന പ്രവർത്തനങ്ങൾക്കായി 2,000 കോടി രൂപ നൽകിയതായും മുസാഫർപൂരിനെ ഒരു സ്മാർട് സിറ്റിയാക്കി മാറ്റാമെന്നും തന്‍റെ വോട്ട് രേഖപ്പെടുത്തിയ ശേഷം ബിജെപി എംഎൽഎ മാധ്യമങ്ങളോട് വിശദീകരിച്ചു. ബിഹാറിലെ16 ജില്ലകളിലായി 78 മണ്ഡലങ്ങളിലാണ് ഇന്ന് അവസാനഘട്ട തെരഞ്ഞെടുപ്പ് നടക്കുന്നത്. ഈ മാസം 10നാണ് വോട്ടെണ്ണൽ.