കേരളം

kerala

ETV Bharat / bharat

'വളരെ കഷ്‌ടമാണ്, ദയവ് ചെയ്‌ത് ജീവിക്കാന്‍ സമ്മതിക്കണം': ഫര്‍ഹാനുമായുള്ള വിവാഹ വാര്‍ത്തയില്‍ പ്രതികരിച്ച് കീര്‍ത്തിയും സുരേഷ്‌ കുമാറും - സുരേഷ് കുമാര്‍

കീര്‍ത്തിയുടെ പ്രണയ വാര്‍ത്തയില്‍ പ്രതികരിച്ച് സുരേഷ് കുമാര്‍. സമയം ആകുമ്പോള്‍ മിസ്‌റ്ററി മാനെ പരിചപ്പെടുത്തുമെന്ന് കീര്‍ത്തിയും.

Suresh Kumar reacts  Keerthi Suresh fake wedding news  Keerthi Suresh  Suresh Kumar  ഫര്‍ഹാനുമായുള്ള വിവാഹ വാര്‍ത്ത  പ്രതികരിച്ച് അച്ഛനും മകളും  കീര്‍ത്തിയുടെ പ്രണയ വാര്‍ത്ത  പ്രതികരിച്ച് സുരേഷ് കുമാര്‍  കീര്‍ത്തി സുരേഷിന്‍റെ പ്രണയ വാര്‍ത്ത  സുരേഷ് കുമാര്‍  കീര്‍ത്തി സുരേഷ്
ഫര്‍ഹാനുമായുള്ള വിവാഹ വാര്‍ത്തയില്‍ പ്രതികരിച്ച് അച്ഛനും മകളും

By

Published : May 27, 2023, 7:47 AM IST

കള്‍ കീര്‍ത്തി സുരേഷിന്‍റെ പ്രണയ വാര്‍ത്തയില്‍ പ്രതികരിച്ച് പിതാവും നിര്‍മാതാവുമായ സുരേഷ് കുമാര്‍. സുഹൃത്ത് ഫര്‍ഹാന്‍ ബിന്‍ ലിഖായത്തുമായി കീര്‍ത്തി സുരേഷ്‌ വിവാഹിതയാകുന്നുവെന്ന വ്യാജ വാര്‍ത്തയോട് പ്രതികരിക്കുകയായിരുന്നു സുരേഷ് കുമാര്‍. വ്യാജ വാര്‍ത്തയില്‍ കീര്‍ത്തിക്കൊപ്പം നില്‍ക്കുന്നത് മകളുടെ നല്ലൊരു സുഹൃത്താണെന്നാണ് സുരേഷ് കുമാര്‍ പറയുന്നത്.

ഫേസ്‌ബുക്ക് ലൈവിലൂടെയായിരുന്നു സുരേഷ് കുമാറിന്‍റെ പ്രതികരണം. ബിജെപി നേതാവ് ശോഭാ സുരേന്ദ്രനാണ് വീഡിയോ ഫേസ്‌ബുക്കില്‍ പങ്കുവച്ചത്. മനുഷ്യരെ ജീവിക്കാന്‍ അനുവദിക്കണമെന്നും, ദയവു ചെയ്‌തു ഇത്തരം വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്നും, മര്യാദയ്‌ക്ക് ജീവിക്കുന്നവരെ വിഷമിപ്പിക്കുന്ന കാര്യമാണിതെന്നുമാണ് സുരേഷ് കുമാര്‍ പറയുന്നത്.

'എന്‍റെ മകള്‍ കീര്‍ത്തി സുരേഷിനെ കുറിച്ചൊരു വ്യാജ വാര്‍ത്ത ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളില്‍ കിടന്ന് കറങ്ങുന്നുണ്ട്. ഫര്‍ഹാന്‍ എന്ന ഒരു പയ്യനുമായി കീര്‍ത്തി ഡേറ്റ് ചെയ്യുന്നു, കല്യാണം കഴിക്കാന്‍ പോകുന്നു, എന്നൊക്കെയുള്ളതാണ് വാര്‍ത്ത. ഇത് തീര്‍ത്തും വ്യാജമാണ്.

ആ പയ്യന്‍ കീര്‍ത്തിയുടെ ഒരു നല്ല സുഹൃത്താണ്. അവന്‍റെ പിറന്നാളിന് കീര്‍ത്തി പോസ്‌റ്റ് ചെയ്‌ത ചിത്രമാണ് ഏതോ ഒരു ഓണ്‍ലൈന്‍ തമിഴ് മാസിക വാര്‍ത്തയാക്കിയത്. അതാണ് മറ്റുള്ളവര്‍ ഏറ്റുപിടിച്ചത്. ഇതോടെ ഇക്കാര്യം ചോദിച്ച് നിരവധി പേര്‍ എന്നെ വിളിക്കുന്നുണ്ട്.

Also Read:ലാലേട്ടന്‍റെ അഭിനന്ദനം; സന്തോഷം അടക്കാനാകാതെ കീര്‍ത്തി... വീഡിയോ വൈറല്‍

ഇത് വളരെ കഷ്‌ടമാണ്. മനുഷ്യനെ ജീവിക്കാന്‍ സമ്മതിക്കണം. മര്യാദയ്ക്ക് ജീവിക്കുന്നവരെ കൂടി വിഷമിപ്പിക്കുന്ന കാര്യമാണിത്. തികച്ചും അടിസ്ഥാന രഹിതമായ ഒരു വാര്‍ത്തയാണിത്. കീര്‍ത്തിയുടെ വിവാഹം വന്നാല്‍ ആദ്യം അറിയിക്കുന്നത് ഞാന്‍ ആയിരിക്കും.

എനിക്കും അറിയാവുന്ന പയ്യനാണ് ഫര്‍ഹാന്‍. ഞങ്ങള്‍ ദുബായിലൊക്കെ പോകുമ്പോള്‍ ഞങ്ങളോടൊപ്പം ഷോപ്പിങ്ങിനെല്ലാം വരാറുണ്ട്. അവനും ഒരു കുടുംബമില്ലേ? അവനും മുന്നോട്ട് ജീവിതമില്ലേ? ആ പയ്യനും ഇത് പ്രശ്‌നമാവില്ലേ..?

ഇത് വളരെ മോശം പ്രവണതയാണ്. എന്‍റെ പല സുഹൃത്തുക്കളും വിളിച്ച് അന്വേഷിക്കുന്നത് കൊണ്ടാണ് ഞാനിപ്പോള്‍ ഈ വിഡിയോ ഇടുന്നത്. ഇത്തരം അടിസ്ഥാനരഹിതമായ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുത്' -സുരേഷ് കുമാർ പറഞ്ഞു.

അതേസമയം ഫര്‍ഹാനുമായുള്ള വിവാഹ വാര്‍ത്തയില്‍ പ്രതികരിച്ച് കീര്‍ത്തി സുരേഷും രംഗത്തെത്തിയിട്ടുണ്ട്. ട്വീറ്റിലൂടെയാണ് കീര്‍ത്തിയുടെ പ്രതികരണം. ആരാണ് കീര്‍ത്തിയുടെ ജീവിതത്തിലെ മിസ്‌റ്ററി മാന്‍? -എന്ന തലക്കെട്ടില്‍ പങ്കുവയ്‌ക്കപ്പെട്ട ഒരു ലേഖനം പങ്കുവച്ചു കൊണ്ടാണ് കീര്‍ത്തിയുടെ പ്രതികരണം. സമയം ആകുമ്പോള്‍ ഞാന്‍ യഥാര്‍ഥ മിസ്‌റ്ററി മാനെ പരിചയപ്പെടുത്തും എന്നായിരുന്നു കീര്‍ത്തി സുരേഷ് കുറിച്ചത്.

തെന്നിന്ത്യയില്‍ ഏറെ ആരാധകരുള്ള മലയാളികളുടെ പ്രിയ താരമാണ് കീര്‍ത്തി സുരേഷ്. തമിഴിലും തെലുങ്കുവിലും ഒരുപോലെ സജീവമാണ് താരം. 2018ല്‍ മഹാനടി എന്ന തെലുഗു ചിത്രത്തിലൂടെ സാവിത്രിയായി വേഷമിട്ട കീര്‍ത്തിക്ക് ആ വര്‍ഷത്തെ മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം ലഭിച്ചിരുന്നു. 2021ല്‍ ഫോര്‍ബ്‌സ് മാഗസിന്‍റെ 30 അണ്ടര്‍ 30 പട്ടികയിലും താരം ഇടം പിടിച്ചിരുന്നു.

നിര്‍മാതാവ് ജി സുരേഷ് കുമാറിന്‍റെയും മുന്‍കാല നടി മേനക സുരേഷിന്‍റെയും മകളാണ് കീര്‍ത്തി സുരേഷ്. 2000ങ്ങളില്‍ ബാലതാരമായാണ് സിനിമയിലേയ്‌ക്കുള്ള കീര്‍ത്തിയുടെ അരങ്ങേറ്റം. 2013ല്‍ ഗീതാഞ്ജലി എന്ന മലയാള സിനിമയിലൂടെയാണ് നായികയായി വെള്ളിത്തിരയില്‍ അരങ്ങേറ്റം കുറിച്ചത്.

Also Read:തിയേറ്റര്‍ വിജയത്തിന് പിന്നാലെ നാനിയുടെ ദസറ ഒടിടിയിലേക്ക്; സ്‌ട്രീമിങ് നെറ്റ്‌ഫ്ലിക്‌സില്‍, റിലീസ് തീയതി പുറത്ത്

ABOUT THE AUTHOR

...view details