സുരേഷ് ഗോപിയുടെതായി (Suresh Gopi) തിയേറ്ററുകളില്‍ എത്തിയ ഏറ്റവും പുതിയ ചിത്രമാണ് 'ഗരുഡന്‍' (Garudan). പിന്നാലെ പുതിയ ചിത്രം പ്രഖ്യാപിച്ചിരിക്കുകയാണ് താരം. 'എസ്‌ജി 251' എന്ന് താത്‌കാലികമായി പേരിട്ടിരിക്കുന്ന സിനിമയുടെ ചിത്രീകരണം ഉടന്‍ ആരംഭിക്കുമെന്ന് അറിയിച്ചിരിക്കുകയാണ് സുരേഷ് ഗോപി (SG 251 rolling soon).
താരം തന്‍റെ ഫേസ്‌ബുക്കിലൂടെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. അണിയറപ്രവര്‍ത്തകര്‍ക്കൊപ്പമുള്ള ചിത്രം അടങ്ങിയ പോസ്‌റ്റര്‍ സുരേഷ് ഗോപി ഫേസ്‌ബുക്കില്‍ പങ്കുവച്ചിട്ടുണ്ട്. കൂടാതെ 'എസ്‌ജി 251'ന്‍റെ മോഷന്‍ പോസ്‌റ്റര്‍ ഉടന്‍ തന്നെ പുറത്തുവിടുമെന്നും താരം അറിയിച്ചിട്ടുണ്ട് (SG 251 Motion Poster dropping shortly).
Also Read:'സിദ്ദിഖ് അടക്കം പലരും കുറ്റപ്പെടുത്തി' ; ഗരുഡൻ റിലീസ് വേളയില്‍ സുരേഷ് ഗോപി
രാഹുല്‍ രാമചന്ദ്രന്‍ ആണ് സിനിമയുടെ സംവിധാനം. ഒരു ആക്ഷന്‍ ത്രില്ലര്‍ വിഭാഗത്തിലായാണ് സംവിധായകന്‍ ചിത്രം ഒരുക്കിയിരിക്കുന്നത് (Action Thriller SG 251). രണ്ട് വ്യത്യസ്‌ത ഗെറ്റപ്പിലാകും ചിത്രത്തില്‍ സുരേഷ് ഗോപി പ്രത്യക്ഷപ്പെടുക (Suresh Gopi looks in SG 251). സുരേഷ് ഗോപിയുടെ കരിയറിലെ 251-ാമത് ചിത്രമായത് കൊണ്ടാണ് സിനിമയ്‌ക്ക് താത്‌കാലികമായി 'എസ്‌ജി 251' എന്ന് പേരിട്ടിരിക്കുന്നത്.
മലയാളത്തിന് പുറമേ ദഷിണേന്ത്യൻ ഭാഷകളിലെ പ്രമുഖ താരങ്ങളും സിനിമയുടെ ഭാഗമാകും. തമിഴ്, തെലുഗു, കന്നട എന്നീ മേഖലയിലെ നിരവധി പ്രമുഖര്‍ സിനിമയുടെ സാങ്കേതിക വിഭാഗത്തില്‍ ഉണ്ടാകും. സിനിമയിലെ താരനിരയെ കുറിച്ചും അണിയറപ്രവർത്തകരുടെയും പേര് വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്തുവിട്ടേയ്‌ക്കും.