ഗുജറാത്ത്:സൗന്ദര്യം വര്‍ധിപ്പിക്കുന്നതിനായി ഇന്നത്തെ തലമുറ നിരവധി മാര്‍ഗങ്ങളാണ് തേടുന്നത്. ശരീരത്തിന്‍റെ ഓരോ ഭാഗങ്ങളുടെ, പ്രത്യേകിച്ച് മുഖം, തലമുടി, കൈക്കാലുകള്‍, കണ്ണ് എന്നിങ്ങനെ തുടങ്ങി ടാറ്റു അടിക്കുന്നതും, കഴുത്തിലും കാതിലും ആഭരണങ്ങള്‍ ധരിക്കുന്നതുമെല്ലാം ഇന്ന് പതിവ് കാഴ്‌ചകളാണ്. എന്നാല്‍ ഇത്തരത്തിലുള്ള നിരവധി പേര്‍ മറന്ന് പോകുന്ന ഒന്നാണ് പല്ല്.
സൂറത്തില്‍ വജ്രപല്ലുകള്‍ നിര്‍മിച്ച് ഗ്രോണ്‍ ഡയമണ്ട്സ് പല്ലിന്‍റെ സൗന്ദര്യം വര്‍ധിപ്പിക്കാനും അത് കൂടുതല്‍ ആകര്‍ഷകമാക്കാനും അധികം ഒന്നും ചെയ്യാത്തവരാണ് മിക്കവരും. എന്നാല്‍ ശരീര സൗന്ദര്യത്തിന്‍റെ കാര്യത്തില്‍ ഇനി പല്ലുകളെ ഒഴിവാക്കേണ്ടതില്ല. ദന്ത സംരക്ഷണത്തോടൊപ്പം അവയെ കൂടുതല്‍ ആകര്‍ഷകമാക്കുന്നതിനായി പുതിയ പല്ലുകള്‍ രൂപപ്പെടുത്തിയിരിക്കുകയാണ് സൂറത്തിലെ ഒരു ലബോറട്ടറി.
ലാബ് ഗ്രോണ്‍ ഡയമണ്ട്‌സാണ് ഇതിനായി വജ്ര പല്ലുകള്‍ വികസിപ്പിച്ചെടുത്തത്. യു.എസിലെ പോപ്പ് ഗായകര്‍ക്കും വിവിഐപികള്‍ക്കും വേണ്ടിയാണ് ലാബില്‍ വജ്ര പല്ലുകള്‍ നിര്‍മിച്ച് തുടങ്ങിയത്.
വജ്രം പതിച്ച പല്ലുകള്‍ പോപ്പ് സംസ്‌കാരത്തിന്‍റെ ഭാഗമാകുന്നു:സൂറത്തില്‍ നിര്‍മിക്കുന്ന വജ്ര ആഭരണങ്ങളേക്കാള്‍ ആവശ്യക്കാര്‍ കൂടുതലുള്ളത് വജ്ര പല്ലിനാണ്. സൂറത്തിലെ ആഭരണ നിര്‍മാതാക്കളുടെ പല്ലുകള്‍ക്ക് അമേരിക്കന്‍ ജനതക്കിടയില്‍ ഇത്രയും ആവശ്യക്കാരുണ്ടെന്നത് ആശ്ചര്യകരമാണ്. ആഭരണങ്ങളില്‍ വജ്രങ്ങള്‍ സജ്ജീകരിക്കുന്ന അതേ രീതിയില്‍ തന്നെയാണ് വജ്ര പല്ലുകളും നിര്‍മിക്കുന്നത്.
വജ്ര പല്ലുകളുടെ വില:അമേരിക്കന്‍ സെലിബ്രിറ്റികളുടെയും വിവിഐപികളുടെയും പ്രത്യേകിച്ച് പോപ്പ് ഗായകര്‍ക്കിടയിലും വജ്ര പല്ലുകള്‍ക്ക് ആവശ്യക്കാര്‍ കൂടുതലാണെന്ന് ലാബ് ഗ്രോണ്‍ ഡയമണ്ട്‌സിലെ ബിസിനസുകാരനായ രജനികാന്ത് ചഞ്ചൽ പറഞ്ഞു. ഇത്തരത്തില്‍ നിര്‍മിക്കുന്ന ഒരു പല്ലിന് 50,000 രൂപയാണ് വില. എന്നാല്‍ പല്ലിനൊപ്പം അതിന്‍റെ മോണയുടെ ഭാഗങ്ങള്‍ കൂടി വേണമെന്നുണ്ടെങ്കില്‍ അതിന് രണ്ട് ലക്ഷം രൂപ വില വരും. ഉപഭോക്താക്കളുടെ ആവശ്യ പ്രകാരമാണ് ഓരോ പല്ലുകളും ലാബില്‍ നിര്‍മിക്കുന്നത്.
വജ്ര പല്ലുകള്‍ വായില്‍ ഘടിപ്പിക്കുന്ന രീതി: പ്രത്യേക സജ്ജീകരണങ്ങളുളള ദന്തല്‍ ഉപകരണങ്ങള്‍ ഉപയോഗിച്ച് വളരെ ശ്രദ്ധയോടെയാണ് ഇവ ഘടിപ്പിക്കുന്നത്. ലാബിലെ ഡിസൈനറായ നീരവ് സ്‌കറിയയാണ് പല്ലുകള്‍ ഘടിപ്പിച്ച് നല്‍കുന്നത്. കൃത്രിമമായി നിര്‍മിച്ച പല്ലുകളാണെങ്കിലും വായില്‍ ഘടിപ്പിച്ചാല്‍ ഭക്ഷണം ചവയ്‌ക്കുമ്പോള്‍ വജ്രമാണെന്ന് തോന്നാതെ സാധാരണ ഗതിയില്‍ ചവയ്‌ക്കാന്‍ കഴിയും എന്നതാണ് ഇതിന്‍റെ മറ്റൊരു പ്രത്യേകത. ഇതിന് കാരണം പ്രത്യേക സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ചാണ് ഇവയുടെ നിര്‍മാണ രീതിയെന്നതാണ്.