കേരളം

kerala

ETV Bharat / bharat

19കാരിയെ കുത്തിക്കൊന്ന് പിതാവ്; സംഭവം അമ്മയ്‌ക്കെതിരായ ആക്രമണം തടയുന്നതിനിടെ - 19കാരിയെ കുത്തിക്കൊന്ന് പിതാവ്

സൂറത്തിനടുത്തുള്ള കഡോദര പ്രദേശത്താണ്, ഭാര്യയുമായുള്ള വാക്കേറ്റത്തെ തുടര്‍ന്ന് 45കാരന്‍ മകളെ കുത്തിക്കൊന്നത്

Surat Man stabs daughter to death  Surat Man stabs daughter to death attacks wife  സൂറത്തില്‍ 19കാരിയെ കുത്തിക്കൊന്ന് പിതാവ്  സൂറത്തില്‍ 19കാരിയെ കുത്തിക്കൊന്നു
സൂറത്തില്‍ 19കാരിയെ കുത്തിക്കൊന്ന് പിതാവ്

By

Published : May 20, 2023, 4:20 PM IST

സൂറത്ത്:ഗുജറാത്തിലെ സൂറത്തില്‍ 19കാരിയെ കുത്തിക്കൊന്ന് പിതാവ്. സംഭവത്തില്‍ രാമാനുജ് മഹാദേവ് സാഹു (45) പൊലീസിന്‍റെ പിടിയിലായി. കഡോദര പ്രദേശത്ത് ഭാര്യയുമായുള്ള വാക്കേറ്റത്തെ തുടര്‍ന്നണ് പ്രതി രാമാനുജ് മകളെ കൊലപ്പെടുത്തിയത്. മെയ്‌ 18നുണ്ടായ സംഭവത്തില്‍ ചാന്ദ്‌കുമാരിയാണ് മരിച്ചത്.

വേനൽച്ചൂട് കാരണം രാത്രിയില്‍ വീടിന്‍റെ ടെറസിൽ ഉറങ്ങുന്നതുമായി ബന്ധപ്പെട്ട് പ്രതിയും ഭാര്യ രേഖ ദേവിയുമായി (40) തര്‍ക്കമുണ്ടായിരുന്നു. മൂർച്ചയേറിയ ആയുധമെടുത്ത് ഭാര്യയെ ആക്രമിക്കാൻ ശ്രമിക്കവെ മകൾ ഇടയില്‍ കയറിനിന്നതോടെയാണ് കുത്തേറ്റത്. പ്രകോപിതനായി രാമാനുജ് നിർത്താതെ 17ലധികം തവണയാണ് കുത്തിപ്പരിക്കേല്‍പ്പിച്ചത്. പരിക്ക് ഗുരുതരമായതാണ് മരണത്തിലേക്ക് നയിച്ചത്.

ALSO READ |മദ്യപിച്ചെത്തി ബഹളംവച്ചതിന് കുത്തി, ചികിത്സയിലിരിക്കെ യുവാവ് മരിച്ചു; അനുജന്‍ പിടിയില്‍

ഭാര്യയേയും ബധിരരും മൂകരുമായ മൂന്ന് ആൺമക്കളെയും ഇയാൾ മര്‍ദിച്ച് അവശരാക്കി. കഡോദര ജിഐഡിസി പൊലീസ് കൊലപാതകത്തിന് കേസെടുത്ത് അന്വേഷണം ഊര്‍ജിതമാക്കി. ബിഹാറിലെ സിവാൻ ജില്ലയിലെ അമർപൂർ സ്വദേശിയാണ് പ്രതി. കുടുംബാംഗങ്ങൾക്കൊപ്പം കഡോദരയിലെ സത്യംനഗർ പ്രദേശത്ത് ഏറെക്കാലമായി താമസിച്ചുവരികയായിരുന്നു.

സൂരജ് (16), ധീരജ് (14), വിശാൽ (12) എന്നീ കുട്ടികള്‍ക്കാണ് പരിക്കേറ്റത്. പ്രദേശത്തെ ഒരു മില്ലിൽ കൂലിപ്പണിക്കാരനായാണ് രാമാനുജ് ജോലി ചെയ്യുന്നത്. മെയ്‌ 18ന് രാത്രിയാണ് സംഭവം. ചൂട് കൂടുതലായതിനാല്‍ വീടിന്‍റെ ടെറസില്‍ കിടന്നുറങ്ങാൻ ഭാര്യ രേഖാദേവി ആവശ്യപ്പെട്ടു. ഇതേച്ചൊല്ലി ഇരുവരും തമ്മിൽ വഴക്ക് തുടങ്ങി. ഭാര്യയുമായുണ്ടായ തർക്കത്തെ തുടർന്ന് ഇയാൾ വീടുവിട്ടിറങ്ങി. ശേഷം, ഭാര്യ ഇയാളെ ഫോണില്‍ വിളിച്ചതോടെ പ്രശ്‌നം രൂക്ഷമായി. ഏതാനും മിനിട്ടുകൾക്ക് ശേഷം, കൈയിൽ മൂർച്ചയുള്ള വലിയ കത്തിയുമായി പ്രതി മടങ്ങിയെത്തുകയായിരുന്നു.

ALSO READ |കശ്‌മീരില്‍ പ്രതിശ്രുത വരനെ കുത്തിപ്പരിക്കേല്‍പ്പിച്ചു; യുവതി പിടിയില്‍

കൊല്ലുമെന്ന് പറഞ്ഞ് രേഖ ദേവിയെ ആക്രമിക്കാൻ തിരിഞ്ഞു. ഇതോടെ മകള്‍, അമ്മയുടെ മുന്‍പില്‍ ചെന്ന് പിതാവിനെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചു. എന്നാല്‍, ഇയാള്‍ കുത്തിപ്പരിക്കേല്‍പ്പിച്ചു. സംഭവത്തിനിടെ ഭാര്യ കെട്ടിടത്തിന്‍റെ ടെറസിലേക്ക് ഓടി പോയെങ്കിലും രാമാനുജ് അവിടെയെത്തിയും ആക്രമിച്ചു. ഇവര്‍ക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. രക്ഷിക്കാന്‍ ശ്രമിക്കവെയാണ് മക്കളായ സൂരജ്, ധീരജ്, വിശാൽ എന്നിവർക്കും പരിക്കേറ്റത്. തുടർന്ന് ഇയാള്‍ സംഭവസ്ഥലത്ത് നിന്നും കടന്നുകളയുകയായിരുന്നു. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പ്രതിശ്രുത വരനെ കുത്തിപ്പരിക്കേല്‍പ്പിച്ച് യുവതി:ജമ്മു കശ്‌മീരില്‍ പ്രതിശ്രുത വരനെ കുത്തിപ്പരിക്കേല്‍പ്പിച്ച യുവതി പൊലീസിന്‍റെ പിടിയില്‍. സംഭവത്തില്‍, ദാരിഷ് സ്വദേശിനിയായ ആസിഫ ബഷീറാണ് പിടിയിലായത്. ശ്രീനഗറിലെ ബെമിന സ്വദേശിയായ ആദിൽ അഹമ്മദിനാണ് വയറിന് കുത്തേറ്റത്. ശ്രീനഗറിലെ ലാൽ ചൗക്കിൽ നിന്ന് ഏതാനും കിലോമീറ്റർ അകലെയുള്ള കാക് സരായ് പ്രദേശത്ത് മെയ് രണ്ടിന് ഉച്ചകഴിഞ്ഞാണ് സംഭവം. യുവാവിനെ കുത്തിയ ശേഷം യുവതി, സമീപത്തുനിന്നും ഓടി രക്ഷപ്പെടുകയായിരുന്നു. പരിക്കേറ്റയാളെ എസ്എംഎച്ച്എസ് ആശുപത്രിയിലേക്ക് മാറ്റി.

ABOUT THE AUTHOR

...view details