സൂറത്ത്: കാറിടിച്ച് ബൈക്ക് യാത്രികരായ രണ്ട് പേർക്ക് ഗുരുതര പരിക്ക്. ഗുജറാത്തിലെ സൂറത്തിൽ ജിലാനി പാലത്തിലാണ് അപകടം. ബൈക്ക് യാത്രികരായ ചിന്തൻ റാത്തോർ, സുഹൃത്ത് വിശാൽ എന്നിവരാണ് പരിക്കുകളുമായി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
പാലത്തിൽ വെച്ച് കാർ പെട്ടെന്ന് യു-ടേൺ എടുക്കുകയായിരുന്നു. ഇതിനെ തുടർന്ന് പിന്നാലെ വന്ന ഇവർ സഞ്ചരിച്ച ബൈക്ക് കാറിൽ ഇടിച്ചാണ് അപകടം. തലയിൽ സാരമായ പരിക്കേറ്റ ചിന്തൻ റാത്തോർ അബോധാവസ്ഥയിൽ ചികിത്സയിലാണ്. നിസാര പരിക്കുകളുമായാണ് വിശാൽ ആശുപത്രിയിൽ തുടരുന്നത്.