ന്യൂഡല്‍ഹി: പന്ത്രണ്ടാം ക്ലാസ് പരീക്ഷകൾ റദ്ദാക്കിയ സിബിഎസ്ഇ, ഐസിഎസ്ഇ ബോര്‍ഡുകളുടെ തീരുമാനം ചോദ്യം ചെയ്‌തുള്ള ഹര്‍ജികള്‍ സുപ്രീംകോടതി തള്ളി. പന്ത്രണ്ടാം ക്ലാസ് പരീക്ഷ മൂല്യനിര്‍ണയവുമായി ബോര്‍ഡുകള്‍ക്ക് മുന്നോട്ട് പോകാമെന്നും പരമോന്നത കോടതി അറിയിച്ചു.
ജസ്റ്റിസ് എ.എം ഖാൻവിൽക്കർ, ജസ്റ്റിസ് ദിനേശ് മഹേശ്വരി എന്നിവരടങ്ങിയ അവധിക്കാല ബെഞ്ചാണ് ഹര്‍ജികൾ തള്ളിയത്. വിദ്യാർഥികളുടെ ജീവിതം വിലപ്പെട്ടതാണെന്നും ഈ മഹാമാരിയുടെ കാലത്ത് പരീക്ഷ എഴുതാന്‍ വിദ്യാര്‍ഥികളെ നിർബന്ധിക്കാനാകില്ലെന്നും കോടതി നിരീക്ഷിച്ചു.