ന്യൂഡല്‍ഹി : കേരളത്തിലെ സ്വര്‍ണക്കടത്ത് കേസ് കർണാടകയിലെ പ്രത്യേക കോടതിയിലേക്ക് മാറ്റണമെന്ന ഇഡിയുടെ ഹർജി ഒക്‌ടോബർ 10ന് സുപ്രീം കോടതി പരിഗണിക്കും. ചീഫ് ജസ്റ്റിസ് യുയു ലളിത് അധ്യക്ഷനായ ബഞ്ചാണ് കേസ് പരിഗണിക്കുക. ഇത് സംബന്ധിച്ച് ഇഡി നേരത്തെ സുപ്രീം കോടതിയിൽ ഹർജി നൽകിയിരുന്നു.
'സ്വര്‍ണക്കടത്ത് കേസ് കർണാടക കോടതിയിലേക്ക് മാറ്റണം' ; ഇ.ഡി ഹർജി ഈ മാസം 10ന് സുപ്രീം കോടതി പരിഗണിക്കും
സ്വര്‍ണക്കടത്ത് കേസുകളില്‍ ഉള്‍പ്പെട്ട പ്രതികളെ കേരളത്തിലെ പൊലീസ് ഉദ്യോഗസ്ഥരുടെ ഒത്താശയോടെ ഭീഷണിപ്പെടുത്തുന്നതായി ആരോപിച്ചാണ് ഇഡി കോടതി മാറ്റം ആവശ്യപ്പെട്ടത്
'സ്വര്‍ണക്കടത്ത് കേസ് കർണാടക കോടതിയിലേക്ക് മാറ്റണം'; ഇഡിയുടെ ഹർജി ഒക്‌ടോബർ 10ന് സുപ്രീം കോടതി പരിഗണിക്കും
കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമത്തിലെ (പിഎംഎല്‍എ) കേസുകൾക്കായുള്ള പ്രത്യേക കോടതി വിചാരണ കർണാടകയില്‍ കേസ് പരിഗണിക്കുന്ന കോടതിയിലേക്ക് മാറ്റണമെന്നാണ് ഇഡിയുടെ ആവശ്യം. കേരള പൊലീസിലെയും സംസ്ഥാന സർക്കാരിലെയും മുതിർന്ന ഉദ്യോഗസ്ഥരുടെ നിർദേശപ്രകാരം പ്രതികളെ ഭീഷണിപ്പെടുത്തുന്നു, കള്ളക്കേസുകളിലൂടെ സ്വാധീനിക്കാന്‍ ശ്രമിക്കുന്നു എന്നിങ്ങനെയുള്ള ആരോപണങ്ങളാണ് ഇഡി ഉന്നയിക്കുന്നത്.