ന്യൂഡൽഹി: കേരള അഡ്‌മിനിസ്‌ട്രേറ്റീവ് സർവിസിലേത് (കെ എ എസ്) ഇരട്ട സംവരണമാണെന്ന് ആരോപിച്ച് നൽകിയ ഹർജികൾ സുപ്രീംകോടതി തള്ളി. കെ എ എസിൽ സർക്കാർ സർവിസിൽ നിന്നുള്ളർക്ക് വീണ്ടും സംവരണം നൽകുന്നത് ഹൈക്കോടതി ശരിവച്ചതിനെതിരെ സമസ്‌ത നായർ സമാജം ഉൾപ്പടെയുള്ള സംഘടനകൾ നൽകിയ ഹർജിയാണ് ജസ്‌റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് തള്ളിയത്. സർക്കാർ സർവിസിൽ ഉള്ളവർക്കും നേരിട്ട് പ്രവേശനം നേടുന്നവർക്കും ഒരുപോലെ പരീക്ഷയും ഇന്‍റർവ്യൂവും പാസാകേണ്ടതുണ്ടെന്ന് സുപ്രീംകോടതി വ്യക്തമാക്കി.
കെ എ എസ് ഇരട്ട സംവരണത്തിനെതിരായ ഹർജി തള്ളി സുപ്രീംകോടതി: സർക്കാർ സർവിസിൽ നിന്നുള്ളവർക്ക് സംവരണം നൽകാനാവില്ല - ഹൈക്കോടതി
കെ എ എസിലെ രണ്ടും മൂന്നും സ്‌ട്രീമുകളിലേക്ക് സർക്കാർ സർവിസിൽ നിന്നെത്തുന്നവർക്ക് സംവരണം നൽകാമെന്ന ഹൈക്കോടതി ഉത്തരവിനെതിരെ സമസ്‌ത നായർ സമാജം നൽകിയ ഹർജിയാണ് തള്ളിയത്.
ഹർജിക്കാരുടെ അഭിഭാഷകൻ എത്താതിരുന്ന സാഹചര്യത്തിൽ സെപ്‌റ്റംബർ എട്ടിന് മാറ്റി വച്ച ഹർജിയാണ് കോടതി ഇന്ന്(20.09.2022) വീണ്ടും പരിഗണിച്ചത്. സർക്കാർ സർവിസിൽ നിന്ന് വരുന്നവർക്ക് ജോലിയിൽ പ്രവേശിക്കുന്ന ദിവസം മുതലുള്ള സീനിയോറിറ്റി മാത്രമേ ലഭിക്കൂവെന്നും അതുകൊണ്ട് തന്നെ സംവരണം നൽകാൻ കഴിയില്ലെന്നും ജസ്‌റ്റിസ് അറിയിച്ചു. കെ എ എസിലെ രണ്ടും മൂന്നും സ്‌ട്രീമുകളിലേക്ക് സർക്കാർ സർവിസിൽ നിന്നെത്തുന്നവർക്ക് സംവരണം നൽകാമെന്ന ഹൈക്കോടതി ഉത്തരവിനെതിരെ സമസ്‌ത നായർ സമാജവും ചില ഉദ്യോഗാർഥികളും സമീപിച്ചതിനെ തുടർന്നാണ് സുപ്രീം കോടതി ഇടപെടൽ.