ഡല്‍ഹി : ജോഷിമഠില്‍ വിചിത്രമായ ഭൗമപ്രതിഭാസം മൂലം ഭൂമി ഇടിഞ്ഞുതാഴ്‌ന്ന സംഭവത്തില്‍ സമര്‍പ്പിക്കപ്പെട്ട ഹര്‍ജിയില്‍ ഇടപെടില്ലെന്ന് സുപ്രീം കോടതി. സംഭവത്തില്‍ ഉത്തരാഖണ്ഡ് ഹൈക്കോടതിയെ സമീപിക്കാന്‍ ഹര്‍ജിക്കാരനോട് സുപ്രീം കോടതി നിര്‍ദേശിച്ചു. ചീഫ് ജസ്‌റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്‌റ്റിസ് പി എസ് നരസിംഹ, ജെ ബി പര്‍ദിവാല എന്നിവരടങ്ങുന്ന ബഞ്ചാണ് വാദം കേട്ടത്.
ഹര്‍ജിയില്‍ പറയുന്നത് : ജഗദ്‌ഗുരു ശങ്കരാചാര്യ എന്നയാള്‍ ജോഷിമഠില്‍ സംഭവിച്ചത് ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രീം കോടതിയുടെ പരാമര്‍ശം. ഇത്തരമൊരു സാഹചര്യത്തില്‍ ആദ്യ അവസരത്തില്‍ ഹൈക്കോടതിയെയാണ് വാദം കേള്‍ക്കാന്‍ അനുവദിക്കേണ്ടതെന്ന് സുപ്രീം കോടതി പറഞ്ഞു. ദുരിതബാധിതരുടെ പുനരധിവാസം പരിഗണിക്കുന്നതിനൊപ്പം സാമ്പത്തിക സഹായം കൂടി നല്‍കാന്‍ ഹര്‍ജിക്കാരന്‍ ആവശ്യപ്പെട്ടിരുന്നു.
ഉത്തരാഖണ്ഡിലെ ഹൈക്കോടതി നിലവില്‍ വാദം കേട്ടുകൊണ്ടിരിക്കുന്ന ജോഷിമഠ് കേസിന്‍റെ പുരോഗതിയെക്കുറിച്ച് സുപ്രീം കോടതി നേരത്തെ ആരാഞ്ഞിരുന്നു. ഹൈക്കോടതി വാദം കേള്‍ക്കുകയാണെങ്കില്‍ ഇവിടെ പരിഗണിക്കുന്നത് എന്തിനാണെന്ന് സുപ്രീം കോടതി ചോദിച്ചു. ഹര്‍ജിക്കാരന് എന്തെങ്കിലും തരത്തിലുള്ള പോയിന്‍റ് നിലനിര്‍ത്താന്‍ താല്‍പര്യമുണ്ടെങ്കില്‍ അതിനുള്ള അവസരം ഹൈക്കോടതി നല്‍കുമെന്നും സുപ്രീം കോടതി പറഞ്ഞു.
ജലവൈദ്യുത പദ്ധതിയെക്കുറിച്ചുള്ള കേസിന്‍റെ വാദമാണ് ഹൈക്കോടതി പരിഗണിക്കുന്നത്. അതേസമയം വലിയ തോതിലുള്ള വ്യവസായ വത്‌കരണമാണ് ജോഷിമഠിലെ നിലവിലെ അവസ്ഥയ്‌ക്ക് കാരണമെന്നും ദുരിതബാധിതരായ ജനങ്ങള്‍ക്ക് ഉടനടി സാമ്പത്തിക സഹായവും നഷ്‌ടപരിഹാരവും നല്‍കണമെന്നും ഹര്‍ജിക്കാരന്‍ ആവശ്യപ്പെട്ടിരുന്നു.