ന്യൂഡൽഹി: തെരഞ്ഞെടുപ്പ് മാറ്റിവെക്കണമെന്ന് ആവിശ്യപ്പെട്ടുകൊണ്ട് പൂഞ്ഞാർ എംഎൽഎ പിസി ജോർജ് നൽകിയ ഹർജി സുപ്രീം കോടതി ഇന്നലെ തള്ളി. ജസ്റ്റിസ് എൽ നാഗേശ്വര റാവുവിന്‍റെ നേതൃത്വത്തിലുള്ള ബഞ്ചാണ് ഹർജി തള്ളിയത്. ഇന്ത്യൻ സർക്കാർ പ്രഖ്യാപിച്ച പുതിയ നിയമം സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ പാലിച്ചിട്ടില്ലെന്ന് പിസി ജോർജിന് വേണ്ടി ഹാജരായ അഡ്വ. അഡോൾഫ് മാത്യു കോടതിയിൽ പറഞ്ഞു.
തെരഞ്ഞെടുപ്പ് മാറ്റിവെക്കണമെന്നാവശ്യപ്പെട്ടുള്ള പിസി ജോർജിന്‍റ ഹർജി സുപ്രീം കോടതി തള്ളി - തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ്
ജസ്റ്റിസ് എൽ നാഗേശ്വര റാവുവിന്‍റെ നേതൃത്വത്തിലുള്ള ബഞ്ചാണ് ഹർജി തള്ളിയത്
തെരഞ്ഞെടുപ്പ് മാറ്റിവെക്കാനുള്ള പിസി ജോർജിന്‍റ ഹർജി സുപ്രീം കോടതി തള്ളി
നിലവിലെ ആരോഗ്യ സാഹചര്യത്തിൽ കേരളത്തിൽ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് നടത്തുന്നത് ജനങ്ങളുടെ മൗലികാവകാശ ലംഘനമാകുമെന്ന് വാദിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ തീരുമാനത്തെ ചോദ്യം ചെയ്‌ത പിസി ജോർജിന്‍റെ ഹർജി നേരത്തെ കേരള ഹൈക്കോടതിയും തള്ളിയിരുന്നു.