ന്യൂഡൽഹി: പെഗാസസ് ഫോണ്‍ ചോര്‍ത്തലില്‍ കോടതി നിരീക്ഷണത്തിലുള്ള പ്രത്യേക അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജികളിൽ കേന്ദ്രസർക്കാരിന് നോട്ടിസ് അയച്ച് സുപ്രീം കോടതി.
സര്‍ക്കാര്‍ പ്രതികരണത്തിൽ ഹർജിക്കാർ തൃപ്തരല്ലാത്ത സാഹചര്യത്തിൽ പെഗാസസിന്‍റെ ഉപയോഗം സംബന്ധിച്ച വിശദാംശങ്ങൾ ഉൾപ്പെടുത്തി സത്യവാങ്മൂലം സമർപ്പിക്കാൻ തയ്യാറാണോ അല്ലയോ എന്ന് അറിയിക്കാൻ ചീഫ് ജസ്റ്റിസ് എൻ.വി രമണയുടെ നേതൃത്വത്തിലുള്ള ബഞ്ച് കേന്ദ്രത്തോട് തിങ്കളാഴ്‌ച ആവശ്യപ്പെട്ടിരുന്നു.
എന്നാൽ പെഗാസസ് ദേശീയ സുരക്ഷയെ സംബന്ധിക്കുന്ന വിഷയമായതിനാൽ പൊതു സത്യവാങ്മൂലത്തിലൂടെ വിശദാംശങ്ങൾ വെളിപ്പെടുത്താനാകില്ലെന്നും ഒരു സമിതിക്ക് രൂപം നൽകിയാൽ അതിന് മുൻപാകെ എല്ലാ കാര്യങ്ങളും വിശദീകരിക്കാം എന്നുമായിരുന്നു കേന്ദ്രത്തിന് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയെ അറിയിച്ചത്.
Also Read: പെഗാസസ്; എല്ലാ കാര്യങ്ങളും വെളിപ്പെടുത്താനാകില്ലെന്ന് കേന്ദ്രം സുപ്രീംകോടതിയില്‍