ന്യൂഡല്‍ഹി: രാജ്യത്തെ സര്‍ക്കാര്‍ സ്‌കൂളുകളിലെ വിദ്യാര്‍ഥിനികള്‍ക്ക് സൗജന്യമായി സാനിറ്ററി പാഡുകള്‍ നല്‍കുന്ന വിഷയത്തില്‍ പ്രതികരണം തേടി സുപ്രീം കോടതി. കേന്ദ്രത്തോടും സംസ്ഥാനങ്ങളോടും കേന്ദ്രഭരണ പ്രദേശങ്ങളോടുമാണ് സുപ്രീം കോടതി പ്രതികരണം തേടിയത്. ആറ് മുതൽ 12 വരെ ക്ലാസുകളിൽ പഠിക്കുന്ന പെൺകുട്ടികൾക്ക് സൗജന്യ സാനിറ്ററി പാഡുകൾ നൽകുന്നതിനുള്ള നിർദേശം പുറപ്പെടുവിക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച പൊതുതാൽപര്യ ഹർജിയിലാണ് കോടതി നടപടി.
സൗജന്യ സാനിറ്ററി പാഡ്; കേന്ദ്രത്തിന്‍റെയും സംസ്ഥാനങ്ങളുടെയും പ്രതികരണം തേടി സുപ്രീം കോടതി - സാനിറ്ററി പാഡ്
മധ്യപ്രദേശില്‍ നിന്നുള്ള ഡോക്‌ടറും സാമൂഹിക പ്രവര്‍ത്തകയുമായ ജയ താക്കൂര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രീം കോടതി പ്രതികരണം തേടിയത്. 6 മുതൽ 12 വരെ ക്ലാസുകളിൽ പഠിക്കുന്ന പെൺകുട്ടികൾക്ക് സൗജന്യ സാനിറ്ററി പാഡുകൾ നൽകാൻ നിർദ്ദേശം വേണമെന്നാണ് ഹർജി.
മധ്യപ്രദേശില്‍ നിന്നുള്ള ഡോക്‌ടറും സാമൂഹിക പ്രവര്‍ത്തകയുമായ ജയ താക്കൂറാണ് സുപ്രീം കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ്, ജസ്റ്റിസ് പിഎസ് നരസിംഹം ഉൾപ്പെട്ട ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. വിഷയത്തില്‍ പ്രതികരണം ആവശ്യപ്പെട്ട് കേന്ദ്ര സർക്കാരിനും സംസ്ഥാന സര്‍ക്കാരുകള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങൾക്കും ബെഞ്ച് നോട്ടിസ് അയച്ചു.
സർക്കാർ, സർക്കാർ എയ്‌ഡഡ് സ്‌കൂളുകളിലെ പെൺകുട്ടികളുടെ ശുചിത്വം സംബന്ധിച്ച സുപ്രധാന പ്രശ്‌നമാണ് ഹർജിയില്‍ ജയ താക്കൂര്‍ ഉന്നയിച്ചിരിക്കുന്നതെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി. ഈ വിഷയത്തിൽ സോളിസിറ്റർ ജനറൽ തുഷാർ മേത്തയുടെ സഹായവും കോടതി തേടി.