ന്യൂഡല്‍ഹി :നിര്‍ബന്ധിത മതപരിവര്‍ത്തനം ഗൗരവമുള്ള വിഷയമാണെന്നും തടയാന്‍ കേന്ദ്ര സര്‍ക്കാറിന്‍റെ ഭാഗത്തുനിന്ന് ആത്‌മാര്‍ഥമായ നടപടികള്‍ ഉണ്ടാകണമെന്നും സുപ്രീംകോടതി. നിര്‍ബന്ധിത മതപരിവര്‍ത്തനം നിര്‍ബാധം തുടര്‍ന്നാല്‍ രാജ്യത്ത് ഗുരുതരമായ സാഹചര്യം ഉടലെടുക്കുമെന്നും സുപ്രീംകോടതി മുന്നറിയിപ്പ് നല്‍കി. പ്രലോഭനങ്ങളിലൂടെയുള്ള മതപരിവര്‍ത്തനം തടയാനുള്ള കേന്ദ്രസര്‍ക്കാറിന്‍റെ നടപടികള്‍ എന്തൊക്കെയെന്ന് വ്യക്തമാക്കാന്‍ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയോട് ജസ്റ്റിസ് എം ആര്‍ ഷായും ഹിമ കോലിയും അടങ്ങുന്ന ബഞ്ച് ആവശ്യപ്പെട്ടു.
നിര്‍ബന്ധിത മതപരിവര്‍ത്തനം ഗൗരവ വിഷയമെന്ന് സുപ്രീംകോടതി ; തടയുന്നതിന് നടപടികള്‍ വ്യക്തമാക്കാന്‍ കേന്ദ്ര സര്‍ക്കാറിന് നിര്‍ദേശം - നിര്‍ബന്ധിത മതപരിവര്‍ത്തനത്തില്‍ സുപ്രീംകോടതി
നിര്‍ബന്ധിത മതപരിവര്‍ത്തനം മതസ്വാതന്ത്ര്യത്തേയും ദേശീയ സുരക്ഷയേയും ബാധിക്കുമെന്ന് ജസ്റ്റിസുമാരായ എം ആര്‍ ഷായും ഹിമ കോലിയും അടങ്ങുന്ന ബഞ്ച്
മതസ്വാതന്ത്ര്യത്തെയും ദേശീയ സുരക്ഷയെയും ബാധിക്കുന്ന പ്രശ്‌നമാണ് നിര്‍ബന്ധിത മതപരിവര്‍ത്തനം. അതുകൊണ്ട് മതപരിവര്‍ത്തനത്തില്‍ കേന്ദ്ര സര്‍ക്കാര്‍ വ്യക്തമായ നിലപാട് അറിയിക്കണമെന്നും ബഞ്ച് ആവശ്യപ്പെട്ടു. ഭീഷണിപ്പെടുത്തിയും പണം അടക്കമുള്ള പ്രലോഭനങ്ങള്‍ നല്‍കിയുമുള്ള മതപരിവര്‍ത്തനം തടയുന്നതിന് നടപടികള്‍ എടുക്കാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ക്ക് നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട് ബിജെപി നേതാവും അഭിഭാഷകനുമായ അശ്വിനി കുമാര്‍ ഉപാധ്യായ നല്‍കിയ ഹര്‍ജിയില്‍ വാദം കേള്‍ക്കവെയാണ് സുപ്രീംകോടതിയുടെ പരാമര്‍ശം.