ന്യൂഡല്‍ഹി: ഇലക്‌ട്രോണിക് വോട്ടിങ് മെഷീനുകളില്‍ (EVMs) ഉപയോഗിക്കുന്ന സോഴ്‌സ് കോഡ് ഓഡിറ്റ് (Source Code Audit) ചെയ്യണമെന്നാവശ്യപ്പെട്ടുള്ള പൊതുതാല്‍പര്യ ഹര്‍ജി (Public Interest Litigation) പരിഗണിക്കാന്‍ വിസമ്മതിച്ച് സുപ്രീം കോടതി (Supreme Court). അങ്ങനെയൊരു സംശയത്തിന് കോടതിയുടെ മുന്നിലുള്ള ഘടകമെന്താണെന്ന് ചോദിച്ചായിരുന്നു സുനില്‍ അഹ്യ എന്നയാള്‍ നല്‍കിയ ഹര്‍ജി ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് തള്ളിയത്.
ഹര്‍ജിക്കാരന്‍റെ ആവശ്യം ഇങ്ങനെ:അവര്‍ ഒരു പ്രത്യേക മാനദണ്ഡവും പാലിച്ചിട്ടില്ല എന്നുമാത്രമല്ല ഒരു മാനദണ്ഡവും അവർ വെളിപ്പെടുത്തിയിട്ടുമില്ല. ഇവിഎമ്മിന്‍റെ തലച്ചോറ് സോഴ്‌സായതുകൊണ്ടുതന്നെ ഏത് ഓഡിറ്റും അംഗീകൃത നിലവാരം അനുസരിച്ചായിരിക്കണമെന്നും പരാതിക്കാരന്‍ ആവശ്യപ്പെട്ടു.
താൻ തെരഞ്ഞെടുപ്പ് കമ്മിഷന് ഇതുചൂണ്ടിക്കാണിച്ച് മൂന്ന് നിവേദനങ്ങൾ നൽകിയെങ്കിലും അവർ അതിനെ കുറിച്ച് മൗനം പാലിക്കാനാണ് താൽപ്പര്യപ്പെടുന്നതെന്നും സോഴ്‌സ് കോഡ് ഇവിഎമ്മിന്‍റെ തലച്ചോറാണെന്നും വിഷയം ജനാധിപത്യത്തിന്‍റെ നിലനിൽപ്പുമായി ബന്ധപ്പെട്ടതാണെന്നും അവര്‍ ആവർത്തിക്കുകയായിരുന്നുവെന്നും അഹ്യ കോടതിയെ അറിയിച്ചു.
സുരക്ഷ ചൂണ്ടിക്കാണിച്ച് കോടതി: എന്നാല്‍ സോഴ്‌സ് കോഡ് എന്താണെന്ന് തങ്ങള്‍ക്ക് അറിയാമെന്നും സോഫ്‌റ്റ്‌വെയറിന്‍റെ സോഴ്‌സ് കോഡ് പൊതുമധ്യത്തില്‍ വയ്‌ക്കാനാവില്ലെന്നും ജസ്‌റ്റിസുമാരായ ജെ ബി പര്‍ദിവാല, മനോജ് മിശ്ര എന്നിവരടങ്ങുന്ന ബെഞ്ച് വ്യക്തമാക്കി. അത് ഇവിഎമ്മുകളെ ഹാക്കിങിന് വിധേയമാക്കാമെന്നും ഇവര്‍ അറിയിച്ചു.
സ്‌റ്റാൻഡേർഡ് മാർഗനിർദേശങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക. എന്നാല്‍ അത് പൊതുമധ്യത്തില്‍ വയ്‌ക്കുന്ന നിമിഷം തന്നെ ദുരുപയോഗം ചെയ്യപ്പെടാം എന്ന അപകടവുമുണ്ട്. ഒരു സുരക്ഷ ഓഡിറ്റിലേക്ക് കടക്കുമ്പോള്‍ തങ്ങള്‍ സുപ്രീം കോടതിയുടെ വെബ്‌സൈറ്റില്‍ അപേക്ഷ ഇടുമെന്നും ചീഫ് ജസ്‌റ്റിസും കൂട്ടിച്ചേര്‍ത്തു.
Also Read: CJI Replay To Mathews Nedumpara Email : 'ഭരണഘടനാബെഞ്ചിന്‍റെ പ്രാധാന്യമറിയാത്ത നിങ്ങൾ അജ്ഞന്‍' : സുപ്രീംകോടതിയെ ചോദ്യംചെയ്‌ത അഭിഭാഷകനോട് ചീഫ് ജസ്‌റ്റിസ്
മാധ്യമ വിചാരണയ്‌ക്കെതിരെ സുപ്രീം കോടതി: അടുത്തിടെ ക്രിമിനല്‍ കേസുകളിലെ മാധ്യമ വിചാരണയ്‌ക്കെതിരെ സുപ്രീം കോടതി രൂക്ഷ വിമര്‍ശനമുന്നയിച്ചിരുന്നു (Supreme Court Against Media Trail In Criminal Case). കുറ്റം തെളിയിക്കപ്പെടാത്ത പക്ഷം മാധ്യമങ്ങള്‍ പക്ഷപാതപരമായി നടത്തുന്ന റിപ്പോര്‍ട്ടിങ് ആരോപണ വിധേയനായ വ്യക്തിക്കെതിരെ സമൂഹത്തില്‍ സംശയങ്ങള്‍ സൃഷ്‌ടിക്കുമെന്ന് ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് അഭിപ്രായപ്പെട്ടു. ഇത്തരം കേസുകളുമായി ബന്ധപ്പെട്ട് വാര്‍ത്ത സമ്മേളനങ്ങള്‍ നടത്തുമ്പോള്‍ പൊലീസ് പിന്തുടരേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍ തയ്യാറാക്കുന്നതിനുള്ള നിര്‍ദേശവും കോടതി കേന്ദ്ര ആഭ്യന്തര (Ministry Of Home Affairs India) മന്ത്രാലയത്തിന് കൈമാറി.
ഇതില്‍ മൂന്ന് മാസത്തിനുള്ളില്‍ സമഗ്രമായ മാര്‍ഗനിര്‍ദേശങ്ങള്‍ തയ്യാറാക്കണമെന്നും സുപ്രീം കോടതിയുടെ നിര്‍ദേശമുണ്ട്. പീപ്പിൾസ് യൂണിയൻ ഫോർ സിവിൽ ലിബർട്ടീസ് (PUCL) എന്ന എൻജിഒയുടെ (NGO) നേതൃത്വത്തില്‍ സമര്‍പ്പിച്ച ഹര്‍ജികളിലാണ് കോടതിയുടെ ഉത്തരവ്. ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡിനൊപ്പം ജസ്റ്റിസുമാരായ പി എസ് നരസിംഹ, മനോജ് മിശ്ര എന്നിവരടങ്ങിയ ബഞ്ചായിരുന്നു ഹര്‍ജികളില്‍ വാദം കേട്ടത്. ക്രിമിനല്‍ കേസുകളിലെ മാധ്യമ വിചാരണ നീതിന്യായ വ്യവസ്ഥയെ തന്നെ ബാധിക്കുന്നുണ്ടെന്നും ഇത്തരമൊരു സാഹചര്യത്തില്‍ അന്വേഷണത്തിന്‍റെ വിശദവിവരങ്ങള്‍ ഏത് ഘട്ടത്തില്‍ വേണം പുറത്തുവിടേണ്ടത് എന്ന കാര്യത്തില്‍ ഒരു തീരമാനമെടുക്കേണ്ടതുണ്ട് എന്ന് സുപ്രീം കോടതി അറിയിച്ചു. വാര്‍ത്താസമ്മേളനങ്ങള്‍ നടത്തുമ്പോള്‍ കേസുമായി ബന്ധപ്പെട്ട യഥാര്‍ഥ കണ്ടെത്തലുകള്‍ വേണം പൊലീസ് മാധ്യമങ്ങളെ അറിയിക്കേണ്ടതെന്നും കോടതി കൂട്ടിച്ചേര്‍ത്തിരുന്നു.