ന്യൂഡല്‍ഹി: മത്സര പരീക്ഷകളിലെ കോപ്പിയടി തടയുന്നതിനായി പരീക്ഷസമയത്ത് ഇന്‍റര്‍നെറ്റ് സേവനം നിര്‍ത്തിവച്ച സംഭവത്തില്‍ ഇലക്‌ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രാലയത്തിന് നോട്ടിസ് അയച്ച് സുപ്രീം കോടതി. പരീക്ഷകളിലെ കോപ്പിയടിയുടെയും മറ്റു ഭരണ നിര്‍വഹണങ്ങളുടെയും പേരില്‍ ഇന്‍റര്‍നെറ്റ് സേവനങ്ങള്‍ താത്‌കാലികമായി നിര്‍ത്തിവയ്‌ക്കരുതെന്ന് സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കണം എന്നാവശ്യപ്പെട്ട് കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചാണ് സുപ്രീം കോടതി നേട്ടിസ് അയച്ചത്.
ഇന്‍റര്‍നെറ്റ് സേവനം നിര്‍ത്തിവച്ചു: കേന്ദ്രത്തിന് നോട്ടിസ് അയച്ച് സുപ്രീം കോടതി - electronics and information technology
മത്സര പരീക്ഷകളിലെ കോപ്പിയടി തടയുന്നതിനായി പരീക്ഷസമയത്ത് ഇന്‍റര്‍നെറ്റ് സേവനം നിര്‍ത്തിവച്ച സംഭവത്തിലാണ് ഇലക്‌ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രാലയത്തിന് സുപ്രീം കോടതി നോട്ടിസ് അയച്ചത്
ഇന്‍റര്‍നെറ്റ് സേവനം നിര്‍ത്തിവച്ചു ; ഇലക്‌ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രാലയത്തിന് നോട്ടിസ് അയച്ച് സുപ്രീം കോടതി
ഇൻറർനെറ്റ് സേവനങ്ങൾ താൽക്കാലികമായി നിർത്തിവയ്ക്കാനുള്ള അധികാരം സംസ്ഥാനത്തെ ഡിവിഷണൽ കമ്മിഷണർമാർക്ക് നൽകുന്ന 2017 സെപ്റ്റംബർ 2-ലെ റെസ്‌പോണ്ടന്‍റ് സ്റ്റേറ്റ് രാജസ്ഥാന്‍റെ ഓർഡർ റദ്ദാക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു.