കേരളം

kerala

ETV Bharat / bharat

മാധ്യമ പ്രവർത്തകർക്കായി മൊബൈൽ ആപ്പ് പുറത്തിറക്കി സുപ്രീം കോടതി - ആപ്പ് പുറത്തിറക്കി സുപ്രീം കോടതി

കൊവിഡ് സാഹചര്യം കണക്കിലെടുത്ത് മാധ്യമ പ്രവർത്തകർക്ക് നേരിട്ട് കോടതിയിൽ എത്താതെ തന്നെ വിവരങ്ങൾ ലഭിക്കാൻ സഹായകമാകുന്ന ആപ്പ് ആണ് സിജെഐ അവതരിപ്പിച്ചത്

SC  supreme court mobile app  virtual hearings  supreme court app  സുപ്രീം കോടതി വാർത്ത  സുപ്രീം കോടതിയുടെ മൊബൈൽ ആപ്പ്  ആപ്പ് പുറത്തിറക്കി സുപ്രീം കോടതി  മാധ്യമപ്രവർത്തകർക്ക് സുപ്രീം കോടതി ആപ്പ്
സുപ്രീം കോടതി

By

Published : May 13, 2021, 3:30 PM IST

ന്യൂഡൽഹി: മാധ്യമ പ്രവർത്തകർക്കായി മൊബൈൽ ആപ്പ് പുറത്തിറക്കി സുപ്രീം കോടതി. കൊവിഡ് സാഹചര്യത്തിൽ കോടതിയിൽ നേരിട്ട് എത്താതെ തന്നെ സുപ്രീം കോടതിയിലെ കേസുകളും വിവരങ്ങളും തത്സമയം ലഭിക്കാൻ ഈ ആപ്പ് സഹായിക്കുമെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. ചീഫ് ജസ്റ്റിസ് എൻ.വി. രമണയാണ് ഇന്ന് വീഡിയോ കോൺഫറൻസിലൂടെ പുതിയ ആപ്പ് അവതരിപ്പിച്ചത്. സുപ്രീം കോടതി ജഡ്‌ജിമാരായ ഡി.വൈ. ചന്ദ്രചൂഡ്, എ.എം. ഖാൻവിൽക്കർ, ജസ്റ്റിസ് ഹേമന്ത് ഗുപ്‌ത എന്നിവരും കോൺഫറൻസിൽ പങ്കെടുത്തു.

Also Read:കൊവിഷീല്‍ഡ് ഡോസുകളുടെ ഇടവേള നീട്ടണം: നിര്‍ദേശവുമായി വിദഗ്‌ദ സമിതി

അഭിഭാഷകരിൽ നിന്നാണ് മാധ്യമ പ്രവർത്തകർ കേസുകളുടെ വിവരങ്ങൾ ശേഖരിക്കുന്നത് എന്ന് അറിയാൻ കഴിഞ്ഞെന്നും സിജെഐ രമണ പറഞ്ഞു.കോടതിയിലെ ഹിയറിംഗുകളിൽ പങ്കെടുക്കാൻ കഴിയുന്ന തരത്തിൽ ഒരു സംവിധാനം സൃഷ്‌ടിക്കണമെന്നുള്ള അഭ്യർഥന മാധ്യമ പ്രവർത്തകരിൽ നിന്ന് തന്നെ ഉയർന്നിരുന്നു. ഇതിനാലാണ് നിലവിൽ ഇത്തരമൊരു ആപ്പ് അവതരിപ്പിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Also Read:വാക്‌സിനില്ല, ഓക്‌സിജനില്ല, മരുന്നുകളില്ല, പ്രധാനമന്ത്രിയെ കാണാനുമില്ലെന്ന് രാഹുല്‍ ഗാന്ധി

മാധ്യമങ്ങൾക്ക് കോടതിയിലെ വിവരങ്ങൾ കൈമാറുന്നതിലൂടെ കൂടുതൽ സുതാര്യത കൈവരുമെന്നും മാധ്യമ പ്രവർത്തകരുമായി ആപ്പിലൂടെ പങ്കുവെയ്ക്കുന്ന ലിങ്കുകൾ ദുരുപയോഗം ചെയ്യുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്നും സിജെഐ പറഞ്ഞു. കോടതി നടപടികളുടെ തത്സമയ സംപ്രേഷണം സജീവമായി പരിഗണിക്കുമെന്നും സിജെഐ രമണ അറിയിച്ചു. എന്നിരുന്നാലും, അത്തരമൊരു തീരുമാനം എടുക്കുന്നതിന് മുമ്പ് ഉന്നത കോടതിയിലെ മറ്റെല്ലാ ജഡ്‌ജിമാരിൽ നിന്നും സമവായം തേടേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. മാധ്യമങ്ങളുടെയും സുപ്രീം കോടതിയുടെയും ഇടയിലുള്ള ബന്ധം ഏകോപിപ്പിക്കാനായി ഒരാളെ നിയമിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ABOUT THE AUTHOR

...view details