ന്യൂഡല്‍ഹി: സുപ്രീം കോടതി ജഡ്‌ജിമാര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും നാളെ കൊവിഡ് വാക്‌സിന്‍ കുത്തിവെപ്പ് സ്വീകരിക്കാം. കോടതിക്ക് അകത്തുള്ള സിജിഎച്ച്എസ് ഡിസ്പെന്‍സറി കുത്തിവെപ്പ് കേന്ദ്രമാക്കും. വിരമിച്ച ജഡ്‌ജിമാര്‍ക്കും കുടുംബങ്ങള്‍ക്കും ഇതിനൊപ്പം കുത്തിവെപ്പെടുക്കാം.
സുപ്രീം കോടതി ജഡ്‌ജിമാര്‍ നാളെ കൊവിഡ് വാക്‌സിന്‍ സ്വീകരിക്കും
കോടതിക്കകത്തുള്ള സിജിഎച്ച്എസ് ഡിസ്പെന്‍സറി കുത്തിവെപ്പ് കേന്ദ്രമാക്കും
കൂടുതല്‍ വായനയ്‌ക്ക്:കൊവിഡ് വാക്സിൻ സ്വീകരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി
രാജ്യത്ത് തിങ്കളാഴ്‌ച ആരംഭിച്ച രണ്ടാം ഘട്ട വാക്‌സിനേഷന്‍ പുരോഗമിക്കുകയാണ്. 60 വയസിന് മുകളിലുള്ളവര്‍ക്കും 45 വയസിന് മുകളിലുള്ള രോഗബാധിതരായവര്‍ക്കുമാണ് രണ്ടാം ഘട്ടത്തില്‍ കുത്തിവെപ്പ് നല്‍കുന്നത്. സര്‍ക്കാര്‍ തലത്തില്‍ സൗജന്യമായാണ് വാക്‌സിന്‍ കുത്തിവെപ്പ് നല്‍കുന്നത്. സ്വകാര്യ ആശുപത്രികളില്‍ 250 രൂപയാണ് വാക്‌സിന് ഈടാക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ ഉള്‍പ്പെടെയുള്ളവര്‍ ഇന്ന് വാക്‌സിന്‍ സ്വീകരിച്ചു.