ന്യൂഡൽഹി :ബലാത്സംഗ അതിജീവിതയുടെ ഗര്‍ഭച്ഛിദ്രവുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധിക്കെതിരായി ഗുജറാത്ത് ഹൈക്കോടതി ഉത്തരവ് (Gujarat High Court Order On abortion) പുറപ്പെടുവിച്ചതില്‍ പരമോന്നത കോടതിയുടെ വിമര്‍ശനം (Supreme Court criticised the Gujarat High Court). സുപ്രീം കോടതി ജസ്റ്റിസുമാരായ ബി വി നാഗരത്‌ന, ജസ്റ്റിസ് ഉജ്ജൽ ഭുയാൻ എന്നിവരടങ്ങിയ ബെഞ്ചിന്‍റേതാണ് വിമര്‍ശനം. സുപ്രീംകോടതിയുടെ ഉത്തരവുകളോടുള്ള (Supreme Court Order) ഹൈക്കോടതിയുടെ എതിർപ്പിനെ അംഗീകരിക്കാനാവില്ലെന്ന് ജസ്റ്റിസുമാരായ ബി വി നാഗരത്‌ന, ജസ്റ്റിസ് ഉജ്ജൽ ഭുയാൻ എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു.
ഗുജറാത്ത് ഹൈക്കോടതിയിൽ എന്താണ് സംഭവിക്കുന്നതെന്ന് ബെഞ്ച് ചോദിച്ചു. സുപ്രീം കോടതിയുടെ ഉത്തരവില്‍ ജഡ്‌ജിമാർ ഇങ്ങനെയാണോ മറുപടി പറയുകയെന്നും ബെഞ്ച് ചോദിച്ചു. ഓഗസ്റ്റ് 19ന് വിഷയത്തില്‍ സ്വമേധയാ ഉത്തരവ് പുറപ്പെടുവിക്കണമെന്ന് ഹൈക്കോടതിയോട് പരമോന്നത കോടതി ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്നാണ് സുപ്രീംകോടതി ഇത് സംബന്ധിച്ച നിരീക്ഷണം നടത്തിയത്. ബലാത്സംഗ അതിജീവിതയ്‌ക്ക് ഗര്‍ഭച്ഛിദ്രം നടത്താനുള്ള അനുവാദം (survivor seeking permission for abortion) ഹൈക്കോടതി നിരസിച്ചതോടെ സുപ്രീം കോടതി അനുമതി നൽകി.
ഒരു കോടതിയിലെയും ഒരു ജഡ്‌ജിയും തങ്ങളുടെ ഉത്തരവിനെ ന്യായീകരിക്കേണ്ട ആവശ്യമില്ലെന്നും സുപ്രീം കോടതി പറഞ്ഞു. ബലാത്സംഗ അതിജീവിതയായ പെൺകുട്ടിക്ക് അന്യായമായ വ്യവസ്ഥകളാണ് ഹൈക്കോടതി ചുമത്തിയത്. പ്രസവിക്കാൻ അതിജീവിതയെ നിർബന്ധിക്കുന്നതാണ് ഗുജറാത്ത് ഹൈക്കോടതിയുടെ ഉത്തരവെന്നും ഇത് ഭരണഘടനാ വിരുദ്ധമാണെന്നും സുപ്രീം കോടതി നിരീക്ഷിച്ചു. ഗുജറാത്ത് സർക്കാരിനെ പ്രതിനിധീകരിച്ച് ക്ലറിക്കൽ സോളിസിറ്റർ ജനറൽ തുഷാർ മേത്തയാണ് സുപ്രീം കോടതിയില്‍ വാദിച്ചത്.