ന്യൂഡൽഹി: രാജ്യത്തെ കൊവിഡ് സ്ഥിതി രൂക്ഷമായ സാഹചര്യത്തില്‍ സുപ്രീംകോടതി സ്വമേധയാ എടുത്ത കേസിൽ നിന്ന് മുതിർന്ന അഭിഭാഷകൻ ഹരീഷ് സാൽവെ പിന്മാറി. കേസിൽ സുപ്രീംകോടതിയെ സഹായിക്കാനായി നിയോഗിച്ച അമിക്കസ്ക്യൂറി പദവിയിൽ നിന്നാണ് സാൽവേ പിന്മാറിയത്. കേസിൽ നിന്ന് പിന്മാറാൻ സാൽവെ സുപ്രീംകോടതിയുടെ അനുമതി തേടിയിരുന്നു. കൊവിഡ് രണ്ടാം തരംഗം ദേശീയതല അടിയന്തരാവസ്ഥ സൃഷ്ടിച്ചിരിക്കുകയാണെന്നും നിയന്ത്രണത്തിന് സർക്കാർ ദേശീയ പദ്ധതി കാണണമെന്നും സുപ്രീംകോടതി നിര്‍ദേശിച്ചു.
സുപ്രീംകോടതി കൊവിഡ് കേസിൽ നിന്ന് ഹരീഷ് സാൽവെ പിന്മാറി - സുപ്രീംകോടതി കൊവിഡ് കേസ്
കൊവിഡ് രണ്ടാം തരംഗം ദേശീയതല അടിയന്തരാവസ്ഥ സൃഷ്ടിച്ചിരിക്കുകയാണെന്ന് സുപ്രീംകോടതി

സുപ്രീംകോടതി കൊവിഡ് കേസിൽ നിന്ന് ഹരീഷ് സാൽവെ പിന്മാറി
ഓക്സിജൻ, കൊവിഡ് പ്രതിരോധം, വാക്സിൻ എന്നീ വിഷയങ്ങളിൽ സർക്കാറിന് വ്യക്തമായ കർമപദ്ധതി വേണമെന്ന് കോടതി ചൂണ്ടിക്കാട്ടിയിരുന്നു. കേസില്‍ വാദം കേള്‍ക്കുന്നത് കോടതി അടുത്ത ചൊവ്വാഴ്‌ചത്തേക്ക് മാറ്റി വച്ചു. ലോക്ക് ഡൗൺ പ്രഖ്യാപിക്കാനുള്ള ഹൈക്കോടതികളുടെ ജുഡീഷ്യൽ അധികാരവും സുപ്രീം കോടതി വാദത്തിനിടെ പരിശോധിക്കും. ചീഫ് ജസ്റ്റിസിന്‍റെ നേതൃത്വത്തിലുള്ള മൂന്ന് ജഡ്ജിമാരുള്ള ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.
Last Updated : Apr 23, 2021, 2:14 PM IST