കേരളം

kerala

ETV Bharat / bharat

ബിസിസിഐ ഭരണഘടന ഭേദഗതിക്ക് സുപ്രീംകോടതി അനുമതി; ഗാംഗുലിക്കും ജയ്‌ ഷാക്കും ആശ്വാസം

ഇരുവരുടെയും മൂന്ന് വർഷത്തെ കാലാവധി ഈ മാസം അവസാനിക്കാനിരിക്കെയാണ് കോടതി നടപടി

SC allows BCCI to amend constitution  Jai Shah  Sourav Ganguli  ബിസിസിഐ കേസിൽ സുപ്രീം കോടതി  ഗാംഗുലിക്കും ജയ്‌ ഷാക്കും ആശ്വാസം  Supreme Court allows BCCI to amend constitution  ബിസിസിഐ കേസ്  സുപ്രീം കോടതി  സൗരവ് ഗാംഗുലി  ജയ്‌ ഷാ  BCCI CASE
ബിസിസിഐ ഭരണഘടന ഭേദഗതിക്ക് അനുമതി നൽകി സുപ്രീംകോടതി; ഗാംഗുലിക്കും ജയ്‌ ഷാക്കും ആശ്വാസം

By

Published : Sep 14, 2022, 5:51 PM IST

Updated : Sep 14, 2022, 6:08 PM IST

ന്യൂഡൽഹി: ബിസിസിഐ കേസിൽ പ്രസിഡന്‍റ് സൗരവ് ഗാംഗുലിക്കും സെക്രട്ടറി ജയ്‌ ഷായ്‌ക്കും ആശ്വാസവുമായി സുപ്രീം കോടതി വിധി. ബിസിസിഐയുടെ ഭരണഘടന ഭേദഗതി ചെയ്യാൻ സുപ്രീം കോടതി അനുമതി നൽകി. ഭരണഘടന ഭേദഗതിക്കു അംഗീകാരം ലഭിച്ചതോടെ ഗാംഗുലിക്കും ജയ്ഷായ്ക്കും മൂന്നു വർഷം കൂടി ബിസിസിഐ തലപ്പത്ത് തുടരാനാകും.

സംസ്ഥാന അസോസിയേഷനിൽ ആറ് വർഷവും ബിസിസിഐയിൽ ആറ് വർഷവും ഉൾപ്പെടെ 12 വർഷത്തേക്ക് ഭാരവാഹികൾക്ക് തുടർച്ചയായി സേവനമനുഷ്‌ഠിക്കാമെന്നും ഉത്തരവിൽ സുപ്രീം കോടതി വ്യക്തമാക്കി. ഇരുവരുടെയും മൂന്ന് വർഷത്തെ കാലാവധി ഈ മാസം അവസാനിക്കാനിരിക്കെയാണ് കോടതി നടപടി. ഇതിലൂടെ വരുന്ന തെരഞ്ഞെടുപ്പിലും ഇരുവർക്കും മത്സരിക്കാൻ സാധിക്കും.

ജയ് ഷാ ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷനിലും സൗരവ് ഗാംഗുലി ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷനിലും മൂന്ന് വര്‍ഷം വീതമുള്ള രണ്ട് ടേമുകളിൽ ഭരണ നേതൃത്വത്തിൽ ഉണ്ടായിരുന്നു. ഇതിന് ശേഷമാണ് ഇരുവരും ബിസിസിഐ ഭാരവാഹികളായത്. അങ്ങനെ 9 വര്‍ഷം ഇരുവരും ഭരണതലത്തില്‍ പൂര്‍ത്തിയാക്കിയിരുന്നു.

അതിനാല്‍ പ്രസിഡന്‍റ് സ്ഥാനത്ത് സൗരവ് ഗാംഗുലിക്കും സെക്രട്ടറിയായി ജയ് ഷായ്‌ക്കും ഒരു ടേം കൂടി സ്ഥാനങ്ങളില്‍ തുടരാന്‍ ബിസിസിഐ ഭരണഘടന ഭേദഗതി ചെയ്യണമായിരുന്നു. ഇതോടെയാണ് കേസ് സുപ്രീം കോടതിയിലേക്കെത്തിയത്. ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഢിന്‍റെയും ഹിമ കോലിയുടെയും നേതൃത്വത്തിലുള്ള ബെഞ്ചാണ് സുപ്രധാനമായ വിധി പ്രഖ്യാപിച്ചത്.

Last Updated : Sep 14, 2022, 6:08 PM IST

ABOUT THE AUTHOR

...view details