കേരളം

kerala

ETV Bharat / bharat

മുല്ലപ്പെരിയാര്‍ അണക്കെട്ട് കേസിന്‍റെ വാദം സുപ്രീം കോടതി മാര്‍ച്ച് ഒന്‍പത് വരെ നീട്ടി

കേസില്‍ കൂടുതല്‍ സമയം വേണമെന്ന യൂണിയന്‍ ഓഫ്‌ ഇന്ത്യയുടെ ആവശ്യത്തെ തുടര്‍ന്നാണ് നടപടി

Supreme Court adjourns hearing  Mullaperiyar Dam case  Mullaperiyar Dam case till March 9  മുല്ലപ്പെരിയാര്‍ ഡാം അറ്റകുറ്റപ്പണി  സുപ്രീം കോടതി വാദം കേള്‍ക്കുന്നത് മാറ്റി  മുല്ലപ്പെരിയാര്‍ അണക്കെട്ട്  Mullaperiyar Dam case
മുല്ലപ്പെരിയാര്‍ അണക്കെട്ട്; കേസിന്‍റെ വാദം സുപ്രീം കോടതി മാര്‍ച്ച് ഒന്‍പത് വരെ നീട്ടി

By

Published : Mar 2, 2021, 5:19 PM IST

ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ അണക്കെട്ടിന്‍റെ സുരക്ഷയും അറ്റകുറ്റപ്പണിയും സംബന്ധിച്ച കേസിന്‍റെ വാദം സുപ്രീം കോടതി മാര്‍ച്ച് ഒന്‍പത്‌ വരെ നീട്ടി. കേസില്‍ കൂടുതല്‍ സമയം വേണമെന്ന യൂണിയന്‍ ഓഫ്‌ ഇന്ത്യയുടെ ആവശ്യത്തെ തുടര്‍ന്നാണ് നടപടി. ജസ്റ്റിസ്‌ എഎം ഖാന്‍വില്‍ക്കര്‍, ധിനേഷ്‌ മഹേശ്വരി എന്നിവര്‍ അധ്യക്ഷരായ ബഞ്ചിന്‍റേതാണ് തീരുമാനം.

മുല്ലപ്പെരിയാര്‍ അണക്കെട്ടിനെ ചൊല്ലി കേരളവും തമിഴ്‌നാടും തമ്മില്‍ തര്‍ക്കം നിലനില്‍ക്കുന്നുണ്ട്. മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ നിന്ന് തമിഴ്‌നാട്ടിലേക്ക് വെള്ളം കൊണ്ടുപോകാന്‍ തുടങ്ങിയിട്ട് 125 വര്‍ഷത്തിന് മുകളിലായി. 1895 ഒക്‌ടോബര്‍ 10ന് ​വൈകിട്ട് ആറിനാണ് ആദ്യമായി മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ നിന്ന് തമിഴ്‌നാട്ടിലേക്ക് വെള്ളം കൊണ്ടുപോയിത്തുടങ്ങിയത്. അന്നത്തെ മദ്രാസ് ഗവര്‍ണര്‍ വെന്‍ ലോക്കാണ് തേക്കടി ഷട്ടര്‍ തുറന്നത്. തമിഴ്‌നാട്ടിലെ കാര്‍ഷിക മേഖലയുടെ നിലനില്‍പ്പ് തന്നെ മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ നിന്നുള്ള വെള്ളത്തെ ആശ്രയിച്ചാണ് മുമ്പോട്ട് പോകുന്നത്. കൃഷിക്ക് പുറമെ വൈദ്യുതിക്കായും അണക്കെട്ടിലെ വെള്ളം ഉപയോഗിക്കുന്നുണ്ട്. പീരുമേട് താലൂക്കില്‍പ്പെട്ട കുമളി പഞ്ചായത്ത് പ്രദേശത്താണ് അണക്കെട്ട് സ്ഥിതി ചെയ്യുന്നത്. അണക്കെട്ട് തമിഴ്‌നാടിന് പാട്ടക്കരാര്‍ വ്യവസ്ഥയില്‍ നല്‍കിയിരിക്കുകയാണ്.

ABOUT THE AUTHOR

...view details