ന്യൂഡല്‍ഹി : എസ്‌എന്‍സി ലാവ്‌ലിന്‍ കേസ് വീണ്ടും മാറ്റിവച്ച് സുപ്രീം കോടതി. കേസിന്‍റെ വാദം കേള്‍ക്കുന്നതില്‍ നിന്ന് ജസ്റ്റിസ് സിടി രവികുമാര്‍ പിന്‍മാറുകയായിരുന്നു. ഹൈക്കോടതിയില്‍ കേസിന്‍റെ വാദം കേട്ടതാണെന്ന് പറഞ്ഞായിരുന്നു നടപടി. ഇത് മുപ്പത്തിനാലാം തവണയാണ് ലാവ്‌ലിന്‍ കേസ് സുപ്രീം കോടതി മാറ്റിവയ്‌ക്കുന്നത്.
ജസ്റ്റിസ് സിടി രവികുമാര്‍ പിന്‍മാറി ; ലാവ്‌ലിന്‍ കേസ് വീണ്ടും മാറ്റിവച്ച് സുപ്രീം കോടതി, നീട്ടുന്നത് 34ാം തവണ - ലാവ്‌ലിന്‍ കേസിന്‍റെ വാദം
ലാവ്‌ലിന്‍ കേസിന്‍റെ വാദം ഹൈക്കോടതിയില്‍ കേട്ടതാണെന്ന് പറഞ്ഞായിരുന്നു ജസ്റ്റിസ് സിടി രവികുമാര്‍ പിന്‍മാറിയത്. മുപ്പത്തിനാലാം തവണയാണ് സുപ്രീം കോടതി ലാവ്‌ലിന്‍ കേസ് മാറ്റി വയ്‌ക്കുന്നത്
അഞ്ച് മാസത്തെ ഇടവേളയ്‌ക്ക് ശേഷമാണ് ലാവ്‌ലിന്‍ കേസ് ഇന്ന് വീണ്ടും സുപ്രീം കോടതിയില്‍ എത്തിയത്. കേസിന്‍റെ വാദം കേള്‍ക്കാനായി ജസ്റ്റിസ് എംആര്‍ ഷാ, ജസ്റ്റിസ് സിടി രവികുമാര്‍, എന്നിവരുടെ പുതിയ ബഞ്ച് രൂപീകരിച്ചിരുന്നു. ഇതിനിടെ ചികിത്സയിലായതിനാല്‍ കേസ് പരിഗണിക്കുന്നത് മാറ്റിവയ്‌ക്കണമെന്ന് ആവശ്യപ്പെട്ട് ഊര്‍ജ വകുപ്പ് മുന്‍ ജോയിന്‍റ് സെക്രട്ടറി എ ഫ്രാന്‍സിസ് തന്‍റെ അഭിഭാഷകന്‍ എംഎല്‍ ജിഷ്‌ണു മുഖാന്തരം അപേക്ഷ നല്‍കിയിരുന്നു.
കേസിന്‍റെ വാദം കേള്‍ക്കുന്നതില്‍ നിന്ന് ജസ്റ്റിസ് സിടി രവികുമാര്‍ പിന്‍മാറിയതോടെ ഡിവിഷന്‍ ബഞ്ചിന്‍റെ കാര്യത്തിലും ഇനി സുപ്രീം കോടതി തീരുമാനമെടുക്കേണ്ടതുണ്ട്. നാലാം നമ്പര്‍ കോടതിയില്‍ 24-ാമത്തെ കേസായാണ് ഇന്ന് ലാവ്‌ലിന്‍ ലിസ്റ്റ് ചെയ്‌തിരുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പടെയുള്ളവരെ കുറ്റവിമുക്തരാക്കിയതിനെതിരെ സിബിഐ സമര്‍പ്പിച്ച ഹര്‍ജിയും വിചാരണ നേരിടണമെന്നുള്ള ഹൈക്കോടതി വിധിക്കെതിരെ മറ്റ് പ്രതികള്‍ സമര്‍പ്പിച്ച ഹര്‍ജിയുമാണ് സുപ്രീം കോടതിയില്‍ ഉള്ളത്.