Superstar Krishna health is critical: നടനും തെലുഗു സൂപ്പര്‍ താരം മഹേഷ് ബാബുവിന്‍റെ അച്ഛനുമായ കൃഷ്‌ണ ഗുരുതരാവസ്ഥയില്‍. ഹൃദയാഘാതത്തെ തുടര്‍ന്ന് നില വഷളായ അദ്ദേഹത്തെ ഹൈദരാബാദിലെ ഗച്ചിബൗളി കോണ്ടിനെന്‍റല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. മഹേഷ് ബാബുവിന്‍റെ ഭാര്യ നമ്രതയാണ് തന്‍റെ ഭര്‍തൃപിതാവിനെ പുലര്‍ച്ചെ രണ്ടുമണിയോടെ ആശുപത്രിയിൽ എത്തിച്ചത്. മഹേഷ് ബാബുവും ആശുപത്രിയില്‍ എത്തിച്ചേര്‍ന്നിട്ടുണ്ട്.
Superstar Krishna hospitalized: ശ്വാസകോശ സംബന്ധമായ അസുഖത്തിനിടെ ഹൃദയാഘാതം ഉണ്ടായതായി ഡോക്‌ടര്‍മാര്‍ അറിയിച്ചു. 20 മിനിട്ടോളം ഡോക്ടര്‍മാര്‍ സിപിആര്‍ നല്‍കിയതോടെയാണ് അദ്ദേഹം ഹൃദയാഘാതത്തില്‍ നിന്ന് മുക്തനായത്. നിലവില്‍ അദ്ദേഹം തീവ്ര പരിചരണ വിഭാഗത്തില്‍ നിരീക്ഷണിത്തിലാണ് (ഐസിയു). നടന്‍റെ തിരിച്ചുവരവിനായുള്ള കാത്തിരിപ്പിലാണ് ആരാധക ലോകം.
Doctors released Krishna health bulletin: ആരോഗ്യനില മോശമായതിനെ തുടർന്ന് കുറച്ചുനാളായി വീട്ടിൽ വിശ്രമിച്ച് വരികയായിരുന്നു അദ്ദേഹം.ആരോഗ്യനില വിശദീകരിച്ച് ഡോക്ടര്‍മാര്‍ മെഡിക്കല്‍ ബുള്ളറ്റിൻ പുറത്തിറക്കിയിട്ടുണ്ട്. കൃഷ്‌ണയുടെ ആരോഗ്യനില അതീവ ഗുരുതരമാണെന്ന് കോണ്ടിനെന്‍റൽ ആശുപത്രി അധികൃതർ വാർത്താ സമ്മേളനത്തിലും വ്യക്തമാക്കി.
Doctors about Krishna health condition: 'ഞങ്ങൾ അദ്ദേഹത്തിന് മെച്ചപ്പെട്ട ചികിത്സ നൽകുകയാണ്. നാളെ ഉച്ചയ്ക്ക് ഞങ്ങൾ വീണ്ടും മാധ്യമങ്ങൾക്ക് മുമ്പിലെത്തും.പുതിയ മെഡിക്കല്‍ ബുള്ളറ്റിൻ പുറത്തിറക്കും. 48 മണിക്കൂർ കൂടി കൃഷ്ണയുടെ ആരോഗ്യ നിലയെ കുറിച്ച് ഒന്നും പറയാനാവില്ല'-ഡോക്‌ടര്‍മാര്‍ പറഞ്ഞു.